കലാജീവിതത്തിൽ അരനൂറ്റാണ്ട് പിന്നിട്ട ആലപ്പി അഷ്റഫിനെ ആദരിച്ചു

author-image
കെ. നാസര്‍
New Update
alappy asharaf

ജില്ലാ ഭരണകൂടത്തിൻ്റെയും ഇൻഫർമേഷൻ ആൻ് പബ്ളിക്ക് റിലേഷൻസ് ഡിപ്പാർട്മെൻ്റും, നെഹൃ ട്രോഫി ജലോത്സവ പബ്ളിസിറ്റി കമ്മിറ്റിയുടെയും നേതൃത്വത്തിൽ ആലപ്പി അഷ്റഫിനെ ആദരിച്ചപ്പോള്‍. എ. കബീർ, നസീർ പുന്നക്കൽ, കളക്ടർ അലക്സ് വർഗീസ്, മന്ത്രി പി.പ്രസാദ്, ഹരികുമാർ വാലത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സുമേഷ് എന്നിവർ സമീപം

ആലപ്പുഴ: തെക്കൻ കേരളത്തിലെ ഏക സർവ്വ കലാശാലയായ കേരള സർവ്വകലാശാല യുവജനോത്സവത്തിൽ എസ്.ഡി കോളേജിനെ പ്രതിനിധീകരിച്ച് മിമിക്രിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ടാണ് ആലപ്പി അഷറഫിൻ്റെ അരങ്ങേറ്റം.

Advertisment

1975 ലാണ് മിമിക്രി ഒരു മത്സര ഇനമായി ഉൾപ്പെടുത്തിയത്. അഷറഫിൻ്റെ അരങ്ങേറ്റം വൻ ഹിറ്റായി. അഷറഫിൻ്റെ കൂടെ, നെടുമുടി വേണുവും ഫാസിലും എല്ലാം കൂടിയപ്പോൾ മിമിക്രി ജനപ്രിയമായി മാറി.

ചെമ്മീൻ എന്ന സിനിമയിലെ ഡയലോഗ് അവതരിപ്പിച്ച് കൊണ്ടുള്ള ആലപ്പി അഷറഫിൻ്റെ അവതരണം സദസ്സിനെ ചിരിപ്പിച്ചു. 

കലാജീവിതത്തിൻ്റെ 50 വർഷങ്ങൾ പിന്നിടുമ്പോൾ കോളിളക്കം, മനുഷ്യമൃഗം, അറിയപ്പെടാത്ത രഹസ്യം, അക്രമണം എന്നീ ജയൻ്റെ വേർപാട് മൂലം ഡബ്ബിങ്ങ്. പൂർത്തിയാക്കേണ്ട ചിത്രങ്ങളിലെ ജയൻ്റെ നീട്ടിയുള്ള സ്വരം ആലപ്പി അഷറഫിനെ കൊണ്ട് ചെയ്യിക്കാൻ രവീന്ദ്രൻ മാഷ് നിർദ്ദേശച്ചതിനെ തുടർന്നാണ് ജയൻ്റെ ശബ്ദം നൽകി ജയൻ ചിത്രങ്ങൾ പുറത്തിറക്കി.

alappy asharaf nazeer

തുർടന്ന് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് എന്ന നിലയിൽ വിലസി. അലാവുദിനും അത്ഭുത വിളക്കും, ഗർജനം എന്ന സിനിമയിൽ രജനീകാന്തിനായി ശബ്ദം നൽകി. കഥ - തിരക്കം - സംഭാഷണം തുടങ്ങി മേഖലകളിലേക്ക് കടന്നപ്പോൾ 1983 ൽ പ്രേം നസീറിനെയും. മമ്മൂട്ടിയെയും വെച്ച് നിർമ്മിച്ച ഒരു മാടപ്രാവിൻ്റെ കഥ എന്ന സിനിമ ഹിറ്റായി.

മുഖ്യമന്ത്രി, വനിത പോലീസ്, എന്നീ സിനിമകളും പ്രേം നസീറിനെ വെച്ച് സംവിധാനം ചെയ്തു. മലയാളത്തിന് പുറമേ തമിഴ് സിനിമ മേഖലയിൽ കടന്ന് കയറി, ഇന്ത്യൻ സിനിമയിലെ ബോളിവുഡ് നടന്മാരുമായി നല്ല സൗഹൃദം സ്ഥാപിച്ചു.

പതിനൊന്ന് ചിത്രങ്ങൾ സംവിധാനം ചെയ്തു. നിന്നിഷ്ടം എന്നിഷ്ടത്തിലെ പാട്ടുകൾ ഇപ്പോഴും ഹിറ്റാണ്. സിനിമ മേഖയിൽ മൂന്ന് തലമുറ പിന്നിടുന്ന അഷറഫ് 22 ചിത്രങ്ങളിൽ അഭിനേതാവായി.

ഇന്നും മലയാള സിനിമയിൽ തനത് വ്യക്തിത്വവും, സാന്നിദ്ധ്യവുമായി നിലകൊള്ളുന്ന അഷറഫിനെ ആലപ്പുഴ കളക്ട്രേറ്റിൽ വെച്ച് കലാജീവിതത്തിൻ്റെ അമ്പത് വർഷ ഘോഷം പ്രഖ്യാപിച്ചത് അഷറഫിനെ പോലും അമ്പരപ്പെടുത്തി.

alappy asharaf-2

ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.പ്രസാദും, ജില്ലാ കളക്ടറും ചേർന്ന് കോൺഫ്രൻസ് ഹാളിൽ വെച്ച് ആദരവ് നൽകി. അഷറഫിൻ്റെ പ്രവത്തന മികവും കലയും എന്നും ആലപ്പുഴക്കാർ ഓർമ്മയിൽ സൂക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു.

പ്രൊഡക്ഷൻ എക്സീക്യൂട്ടീവ് എ. കബീർ, നസീർ പുന്നക്കൽ, ഹരികുമാർ വാലേത്ത്, കെ. നാസർ, എബി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisment