കൃഷ്ണ ട്രസ്റ്റ് സംഘടിപ്പിക്കുന്ന 'മാന്യമഹാ ജനങ്ങളെ' സംസ്ഥാനതല പ്രസംഗ മത്സരത്തിന്റെ ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച ആലപ്പുഴ വൈഎംസിഎ ഹാളിൽ നടക്കും

author-image
കെ. നാസര്‍
New Update
speech competetion

സംയുക്ത കേരള കോൺഗ്രസിൻ്റെ സംസ്ഥാന വൈസ് ചെയർമാനും 'സാമൂഹ്യ രാഷ്ട്രീയ നേതാവുമായ എസ് ഭാസ്കരൻ പിള്ളയുടെ സ്മരണാത്ഥം കൃഷ്ണ ട്രസ്റ്റ് സംഘടിപ്പിക്കുന്ന 'മാന്യമഹാ ജനങ്ങളെ' സംസ്ഥാനതല പ്രസംഗ മത്സരത്തിന്റെ ഫൈനൽ മത്സരങ്ങൾ ആഗസ്റ്റ് 23 ശനിയാഴ്ച ആലപ്പുഴ വൈഎംസിഎ ഹാളിൽ ഉച്ചയ്ക്ക് 1.30 മുതൽ നടക്കുകയാണ്.

Advertisment

സംസ്ഥാനത്തെമ്പാടും നിന്നും ജൂനിയർ സീനിയർ വിഭാഗങ്ങളിലായി നിരവധി പ്രതിഭാധനരായ കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ആദ്യ റൗണ്ടിൽ ഓൺലൈനിൽ മത്സരിച്ചവരിൽ നിന്നും രണ്ട് വിഭാഗങ്ങളിലായി തിരഞ്ഞെടുക്കപ്പെട്ട 20 ഓളം കുട്ടികൾ ഫൈനൽ മത്സരത്തിൽ പങ്കെടുക്കും.

വൈകുന്നേരം 5.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിലും സമ്മാനദാന ചടങ്ങിലും മുഖ്യാതിഥിയായി മുൻ മന്ത്രി ജി. സുധാകരൻ പങ്കെടുക്കും. പ്രസംഗമത്സരത്തിലും രാവിലെ നടക്കുന്ന ചിത്രരചനാ മത്സരത്തിലും വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.

2025 ൽ എസ്. ഭാസ്കരൻ പിള്ള പുരസ്കാരം കരസ്ഥമാക്കിയ ആലപ്പുഴയുടെ ജനകീയനായ ഡോക്ടർ പി. രാജീവിനെയും സ്പോർട്സ് മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച് നാഷണൽ തലത്തിലും സംസ്ഥാനതലത്തിലും ബാസ്ക്കറ്റ്ബോളിൽ പുതിയ പ്രതിഭകളെ കണ്ടെത്തിയ എസ്.ഡി.വി ഗേൾസ് ബാസ്ക്കറ്റ്ബോൾ അക്കാദമിയെയും ചടങ്ങിൽ ആദരിക്കും.

Advertisment