/sathyam/media/media_files/2025/08/23/alappuzha-beech-run-2025-08-23-17-28-01.jpg)
ആലപ്പുഴ: സ്പോർട്സാണ് ലഹരി എന്ന സന്ദേശം നൽകികൊണ്ട് അത്ലറ്റിക്കോഡി ആലപ്പി സംഘടിപ്പിക്കുന്ന ഡ്യൂറോ ഫ്ലെക്ക്സ് ബീച്ച് മാരത്തോൺ ആവേശതിരമാലയായി മാറും.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അയ്യായിരത്തിലധികം അത് ലറ്റിക്കുകൾ മത്സരാത്ഥികളായി പങ്കെടുക്കും.. ഇന്ത്യൻ ക്രിക്കറ്റിൻ്റെ മുൻ ക്യാപ്റ്റൻ അസറുദ്ധീനാണ് മുഖ്യ അതിഥി.
ഒരേ നിറഞ്ഞിലുള്ള ജേഴ്സി അണിഞ്ഞ് മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം മെഡലുകൾ നൽകും. വിജയികൾക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നൽകും.
കഴിഞ്ഞ വർഷം 5 കിലോമീറ്റർ മത്സരത്തിൽ പങ്കെടുത്ത കഞ്ഞിക്കുഴി സ്വദേശി റിട്ട. അദ്ധ്യാപകൻ 92 വയസ്സുള്ള ശങ്കുണ്ണി ഇപ്രാവശ്യം 10 കിലോമീറ്ററിലാണ് മത്സരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും മുതിർന്ന അംഗമാണ് ശങ്കുണ്ണി.
മത്സരാത്ഥികൾക്ക് നൽകുന്ന ജേഴ്സിയുടെ പ്രകാശനം അത് ലറ്റിക്കോഡി പ്രസിഡൻ്റ് അഡ്വ. കുര്യൻ ജയിംസ് 11-ാം കേരള ബറ്റാലിയൻ കമാൻഡിങ്ങ് ഓഫീസർ കേണൽ ജെ.കെ. ജോസഫിന് നൽകി നിർവ്വഹിച്ചു.
ബീച്ച് റണ്ണിൻ്റെ പ്രചരണാത്ഥം വൈഎംസിഎ ഹാളിൽ സംഘടിപ്പിച്ച ചിത്രരചന വർണ്ണം മത്സരം എച്ച്. സലാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ബീച്ച് മാരത്തോണിൻ്റെ 10 കിലോമീറ്റർ കെ.സി.വേണുഗോപാൽ എം.പി.യും, 5 കിലോമീറ്റർ പി.പി. ചിത്തരഞ്ജൻ എം.എൽ.എ.യും, 3 കിലോമീറ്റർ ഫൺറൺ എച്ച് സലാം എം.എൽ.എ.യും ഉദ്ഘാടനം ചെയ്യും.
ജില്ലാ പോലീസ് ചീഫ് മോഹനചന്ദ്രൻ സമ്മാനം നൽകും. സമാപന സമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ. ജയമ്മ ഉദ്ഘാടനം ചെയ്യും.