കായംകുളത്ത് 12 ദിവസം നീണ്ടുനിൽക്കുന്ന നബിദിന ആഘോഷങ്ങൾക്ക് തുടക്കമായി. മദ്രസാ വിദ്യാർത്ഥികളുടെ റാലിയും ഇസ്ലാമിക കലാപരിപാടികളും ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകും

New Update
nabidinakhosham

കായംകുളം: പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ 1447-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കായംകുളം മേഖലയിൽ റബീഉൽ അവ്വൽ 1 മുതൽ 12 വരെ 12 ദിവസം നീണ്ടുനിൽക്കുന്ന നബിദിന ആഘോഷങ്ങൾക്ക് വിപുലമായ പരിപാടികളോടെ തുടക്കമായി. മേഖലയിലെ മദ്രസകൾ, തഖ്യാവുകൾ, പള്ളികൾ എന്നിവ വൈദ്യുതി ദീപങ്ങളും പച്ച തോരണങ്ങളും കൊണ്ട് അലങ്കരിച്ച് ഉത്സവപ്രതീതി സൃഷ്ടിച്ചു.

Advertisment

12 ദിവസത്തെ ആഘോഷത്തിന്റെ ഭാഗമായി എല്ലാ പള്ളികളിലും തഖ്യാവുകളിലും മൗലിദ് പാരായണം നടക്കും. ആഘോഷത്തിന്റെ സമാപന ദിനമായ 12-ന് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും മേഖലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നബിദിന റാലി എം.എസ്.എം. കോളേജ് ഗ്രൗണ്ടിൽനിന്ന് കേന്ദ്ര മുശാവറ അംഗം എ. താഹാ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിക്കും.

ജാഥയിൽ മേഖലാ ജമാഅത്ത് ഭാരവാഹികളായ കെ.കെ. നൗഷാദ്, എ.എം. കബീർ, ചക്കാല ശ്ശേരിൽ എ, ഇർഷാദ്, മഹല്ല് ഭാരവാഹികളായ അഡ്വ. ഇ. സമീർ, പാപ്പാടിയിൽ ഷംസുദ്ദീൻ, എം. ഹാമിദ് മാസ്റ്റർ, ലത്തീഫ് നൂറാട്ട്, റഷീദ് നമ്പല ശ്ശേരി, സൂര്യ മുഹമ്മദ്, ഇമാമുമാരായ താജുദ്ദീൻ ബാഖവി, ബഷീർ ഫൈസി, ജലാലുദ്ദീൻ മൗലവി, നിസ്സാർ സഖാഫി, തുടങ്ങിയവർ നേതൃത്വം നൽകും.

പടനിലം ജംഗ്ഷൻ, അശോക ജംഗ്ഷൻ, പ്രതാംഗമൂട് ജംഗ്ഷൻ, സസ്യ മാർക്കറ്റ് എന്നിവ വഴി ടൗൺ ചുറ്റി ജാഥ കായംകുളം മേടമുക്കിൽ സമാപിക്കും.

മദ്രസാ വിദ്യാർത്ഥികളുടെ അറവനമുട്ടും, കോൽക്കളിയും, ജാഥയ്ക്ക് മാറ്റ് കൂട്ടും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനം പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉദ്ഘാടനം ചെയ്യും. പ്രശസ്ത പണ്ഡിതന്മാർ ആശംസകൾ നേർന്ന് സംസാരിക്കും. രാവിലെ മുതൽ മദ്രസാ വിദ്യാർത്ഥികളുടെ റാലിയും ഇസ്ലാമിക കലാപരിപാടികളും ആഘോഷങ്ങൾക്ക് നിറപ്പകിട്ട് നൽകും. കൂടാതെ ചില സംഘടനയുടെ നേതൃത്വൽ 12 ദിവസം നീണ്ടു നിൽക്കുന്ന മത പ്രഭാ ക്ഷണപരമ്പരയും നടക്കും.

റിപ്പോര്‍ട്ട്: വാഹിദ് കൂട്ടേത്ത്

Advertisment