71-ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ഥം 'വള്ളംകളി എക്‌സ്പ്രസ്' യാത്ര തുടങ്ങി; പി പി ചിത്തരഞ്ജൻ എംഎൽഎ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രദർശന വണ്ടിയിൽ വള്ളംകളി ആവേശം

നെഹ്റുട്രോഫി കാണാനുള്ള സൗകര്യവും ബസ്സിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശന വാഹനത്തിൽ വള്ളം കളിയുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം, ഫോട്ടോ പ്രദർശനം, തീം സോങ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

author-image
കെ. നാസര്‍
New Update
samskarika khoshayathra

ആലപ്പുഴ: വള്ളംകളിയുടെ ആവേശം  ജില്ലയിലെ എല്ലാ ഭാഗങ്ങളിലും എത്തിക്കാൻ 'വള്ളംകളി എക്‌സ്പ്രസ്' യാത്ര തുടങ്ങി. 71-ാമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ഥം പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ പ്രചാരണ വാഹനമായ 'വള്ളംകളി എക്‌സ്പ്രസിൽ കയറിയാൻ ആദ്യ ദിനം തന്നെ ഒട്ടനവധി പേർ എത്തി.

Advertisment

നെഹ്റുട്രോഫി കാണാനുള്ള സൗകര്യവും ബസ്സിൽ ഒരുക്കിയിട്ടുണ്ട്. പ്രദർശന വാഹനത്തിൽ വള്ളം കളിയുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം, ഫോട്ടോ പ്രദർശനം, തീം സോങ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞകാല നെഹ്റുട്രോഫി മത്സരങ്ങളിലെ പ്രധാന ദൃശ്യങ്ങൾ പ്രദർശനത്തിൽ കാണാം. 'വള്ളംകളി എക്‌സ്പ്രസ് പര്യടനത്തിൻ്റെ ഫ്ലാഗ് ഓഫ്  പി പി ചിത്തരഞ്ജന്‍ എംഎല്‍എ  നിർവഹിച്ചു.

ആഗസ്റ്റ്  25 മുതൽ 28 വരെ ജില്ലയിലെ  പ്രധാന കേന്ദ്രങ്ങളിലും സമീപ ജില്ലകളിലും വള്ളംകളി എക്‌സ്പ്രസ് പര്യടനം നടത്തും. സന്ദർശകർക്ക് ഉള്ളിൽ കയറി പ്രദർശനം കാണാൻ പ്രത്യോക കേന്ദ്രങ്ങളിൽ വണ്ടിയിൽ സൗകര്യം ഒരുക്കും.

ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, നഗരസഭാധ്യക്ഷ കെ കെ ജയമ്മ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ നസീർ പുന്നയ്ക്കൽ, എം.ആർ.പ്രേം, എ.എസ്.കവിത, നഗരസഭാംഗങ്ങളായ പ്രഭാ ശശി കുമാർ, എ.ഷാനവാസ്, ബി.നസീർ,  ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ ജലാൽ അമ്പനാകുളങ്ങര, സുഭാഷ് ബാബു, രമേശൻ ചെമ്മാപറമ്പിൽ, പി കെ ബൈജു,കെ.നാസർ, അബ്ദുൾ സലാം ലബ്ബ,ജമാൽ പള്ളാത്തുരുത്തി തുടങ്ങിയവർ പങ്കെടുത്തു.

ചൊവ്വാഴ്ച കായംകുളം, കൃഷ്ണപുരം, കരുനാഗപ്പള്ളി, ഓച്ചിറ, നാഷണൽ ഹൈവേ വഴി ഹരിപ്പാട് എത്തി മാധവാജങ്ഷനിൽ നിന്ന് കിഴക്കോട്ട് വീയപുരം, ചെന്നിത്തല, മാന്നാർ, പൊടിയാടി, എടത്വ, തകഴി, അമ്പലപ്പുഴ, ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിൽ ബസ് എത്തിച്ചേരും.

Advertisment