സ്വർണ്ണവ്യാപാര മേഖലയിൽ നിന്നുള്ള നികുതി വരുമാനം വെളിപ്പെടുത്തണം - എകെജിഎസ്എംഎ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര

author-image
കെ. നാസര്‍
New Update
roy palathra

ആലപ്പുഴ: സ്വർണ്ണവ്യാപാര മേഖലയിൽ നിന്ന് ലഭിച്ച വരുമാനം വെളിപ്പെടുത്തണം മെന്ന്  ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

Advertisment

ഇത് സംബന്ധിച്ച് വിവര അവകാശനിയമം പ്രകാരം അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ മറുപടി സ്വർണ്ണ വില്പനയിലൂടെ മാത്രം ലഭിച്ച നികുതി വരുമാനം കൃത്യമായി കണക്കാക്കുക പ്രായോഗിമല്ലാത്ത സാഹചര്യത്തിൽ സ്വർണ്ണത്തിൽ നിന്നുള്ള വരുമാനത്തിൻ്റെ സ്ഥിതീകരിച്ച കണക്കുകൾ പ്രത്യേകമായി സംസ്ഥാന ചരക്ക് സേവന വകുപ്പിൽ ലഭ്യമല്ല എന്ന നിരുത്തരവാദപരമായ മറുപടിക്കെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ അപ്പീൽ നൽകുമെന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര പറഞ്ഞു.

Advertisment