സർക്കാരിൻ്റെ ഇടപെടൽ ഓണം സമൃദ്ധിയാക്കി - സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ

author-image
കെ. നാസര്‍
New Update
cpm alappuzha onam

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്യുന്നു. കെ. നാസർ, കെ.ഡി.ഉദയപ്പൻ, കെ.പി. പ്രതാപൻ, വൈ ഭൈവ്ചാക്കോ, ആശ. സി. എബ്രഹാം, ജലജ ചന്ദ്രൻ, സി.ശ്രീലേഖ എന്നിവർ സമീപം

ആലപ്പുഴ: സർക്കാരിൻ്റെ ഇടപെടൽ മൂലം വ്യാപാര മേഖലയിലെ വിലക്കയറ്റം നിയന്ത്രിക്കാനും, ക്ഷേമ പെൻഷൻ വിതരണത്തിലൂടെ സാധാരണ കാർക്കിടയിൽ പോലും ഓണം സമൃദ്ധി കൈവരിക്കാൻ കഴിഞ്ഞുവെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. 

Advertisment

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ ഓഫീസിൽ സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡൻ്റ് സി. ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. 

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ.സി. എബ്രഹാം ഓണസന്ദേശം നൽകി. ജില്ലാ ശിശുസംരക്ഷണ ഓഫീസർ ജെംന റാണി, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി കെ.ഡി.ഉദയപ്പൻ, സംസ്ഥാന മുൻബാല അവകാശ കമ്മീഷൻ അംഗം അഡ്വ. ജലജ ചന്ദ്രൻ, ട്രഷറർ കെ. പി. പ്രതാപൻ, ജോ. സെക്രട്ടറി കെ.നാസർ, വൈ ഭൈവ് ചാക്കോ, റ്റി.എ. നവാസ് എന്നിവർ പ്രസംഗിച്ചു.

Advertisment