/sathyam/media/media_files/2025/09/03/jawahar-bal-munch-2025-09-03-21-47-57.jpg)
ആലപ്പുഴ: എസ്.എഫ് ഐ ജില്ലാ കമ്മിറ്റിയും, ജവഹൽ ബാൽ മഞ്ച് ആലപ്പുഴ നോർത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുപരിചരണ കേന്ദ്രത്തിലെ 22 കുട്ടികൾക്ക് ഓണക്കോടിയും ഭക്ഷ്യധാന്യങ്ങളും എത്തിച്ച് ഓണാഘോഷം സംഘടിപ്പിച്ചു.
കുട്ടികൾക്കായി തിരുവാതിര ഉൾപ്പെടെയുള്ള കലാപരിപാടികളും എസ്.എഫ് ഐ.പ്രവർത്തകർ അവതരിപ്പിച്ചു. ഓണാഘോഷ പരിപാടി സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ എസ്.എഫ്ഐ. സെക്രട്ടറി വൈഭൈവ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു.
ശിശുപരിചരണ കേന്ദ്രത്തിലെ കുട്ടികൾക്കുള്ള പുതുവസ്ത്രങ്ങളും, ഭക്ഷ്യസാധനങ്ങളും കളി ഉപകരണങ്ങളും ജില്ലാ പ്രസിഡൻ്റ് റോഷൻ എസ്. രമണൻ ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി.ഉദയപ്പന് നൽകി.
സംസ്ഥാന എസ്.എഫ് ഐ. കമ്മിറ്റി അംഗങ്ങളായ കെ.ആതിര, ആർ രഞ്ജിത്ത്, ജില്ലാ ജോസെക്രട്ടറി സൗരവ്, സുരേഷ്, അഡ്വ - ജലജ ചന്ദ്രൻ, കെ.പി. പ്രതാപൻ എന്നിവർ പങ്കെടുത്തു.
ജവഹർ ബാൽ മഞ്ചിൻ്റെ ഓണാഘോഷ പരിപാടി സംസ്ഥാന ശിശുചരിചരണ കേന്ദ്രത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി അഡ്വ - ജി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് പി.പി. സാബു അദ്ധ്യക്ഷത വഹിച്ചു.
ബാൽ മഞ്ച് സംസ്ഥാന പ്രസിഡൻ്റ് അബ്ദുൽ ഹാദി ഹസ്സൻ ഓണാഘോഷ സന്ദേശം നൽകി. കെ.ഡി.ഉദയപ്പൻ, അഡ്വ - ജലജ ചന്ദ്രൻ, ഡോ. സംഗീത ജോസഫ്, സി. ശ്രീലേഖ കെ. നാസർ, ശ്രീഹരി ഗിരി, ദക്ഷിണ രാജേശ്വരി, ഷാൻ മുഹമ്മദ്, തൻസീൽനൗഷാദ് എന്നിവർ പ്രസംഗിച്ചു.