ആലപ്പുഴ ബീച്ചിൽ ശൗചാലയം ഇല്ല; ഉല്ലാസയാത്രക്കാർ വലയുന്നു

author-image
കെ. നാസര്‍
New Update
alappuzha beach

ആലപ്പുഴ: ബീച്ചിൽ ശൗചാലയം ഇല്ലാത്തത് മൂലം ഉല്ലാസ യാത്രക്കാർ വലയുന്നു. ബീച്ചിൽ സ്റ്റേജിൻ്റെ പുറകിലായി ഉണ്ടായിരുന്ന പേ ആൻ്റ് യൂസ് ബാത്ത്റൂം അടച്ച് പൂട്ടി. ബീച്ചിൻ്റെ നവീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് അടച്ച് പൂട്ടിയത്. 

Advertisment

ബീച്ച് ഫെസ്റ്റും ന്യൂ ഇയറും പ്രമാണിച്ച് ആയിരങ്ങൾ തടിച്ചുകൂടുമ്പോൾ ബീച്ചിലെത്തിയ ഉല്ലാസയാത്രക്കാരും, കാർണിവെല്ലിന് എത്തിയ സ്ത്രീകളുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചവർ. 

ബീച്ചിൽ മുലയൂട്ടൽ കേന്ദ്രം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ ആവശ്യം പോലും അംഗീകരിക്കപ്പെട്ടിട്ടില്ല. കൈകുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാര്‍ക്ക് മുലയൂട്ടുവാനായി ഒരു സ്ഥലം പോലും ബീച്ചിൽ ഒരുക്കിയട്ടില്ല. 

എല്ലാ ദിവസവും വിനോദസഞ്ചാരികള്‍ എത്തുന്ന ബീച്ചിൽ പൊതുവായ സൗകര്യം ഒരുക്കുന്ന കാര്യത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും, നഗരസഭയും അമാന്ത നിലപാടാണ് അനുവർത്തിക്കുന്നത്.

Advertisment