ആലപ്പുഴ ജില്ലാകളക്ടറെ മാറ്റി; അലക്‌സ് വര്‍ഗീസ് പുതിയ കളക്ടര്‍

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
alappuzha-district-collector

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറെ അടിയന്തരമായി മാറ്റി. പുതിയ കളക്ടറായി നഗരകാര്യ ഡയറക്ടറായിരുന്ന അലക്‌സ് വര്‍ഗീസ് ചുമതലയേറ്റു. നിലവിലുള്ള കളക്ടര്‍ ജോണ്‍ വി സാമുവലിന് പകരം ചുമതല നല്‍കിയിട്ടില്ല.

Advertisment

രണ്ടു വര്‍ഷത്തിനിടെ ഇത് ഏഴാമത്തെ കളക്ടറാണ് ആലപ്പുഴയില്‍ ചുമതലയേല്‍ക്കുന്നത്.ജോണ്‍ വി സാമുവലിന് നഗരകാര്യ വകുപ്പില്‍ ചുമതല നല്‍കുമെന്ന് ഉത്തരവിലുണ്ട്.

സിപിഐ അനുകൂല ജോയിന്റ് കൗണ്‍സിലുമായുള്ള ഭിന്നതയാണ് മാറ്റത്തിന് കാരണമെന്ന് സൂചന. ഇന്നലെ രാത്രിയിലാണ് പുതിയ കളക്ടറെ നിയമിച്ച ഉത്തരവ് ഇറങ്ങിയത്. അടിയന്തരമായി ചുമതല ഏറ്റെടുക്കാനും നിര്‍ദേശമുണ്ടായിരുന്നു.

Advertisment