ആലപ്പുഴ: നെടുമുടിയിലെ റിസോര്‍ട്ട് ജീവനക്കാരി അസം സ്വദേശിനി ഫാസിറയുടെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് പ്രതി സഹാ അലി. അസമിലേക്കു തിരികെപോയി ഒരുമിച്ചു താമസിക്കണമെന്ന് ഹാസിറ നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പ്രതി മൊഴി നല്‍കി.
ഫാസിറയും സഹാ അലിയും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നു. അലിക്കു നാട്ടില്‍ ഭാര്യയും കുട്ടികളുമുണ്ട്. ഇവരുടെ ബന്ധത്തെ ചൊല്ലി അലിയുടെ വീട്ടില്‍ പ്രശ്‌നം ഉണ്ടായിരുന്നു. അസമിലേക്കു കൊണ്ട് പോകാം എന്ന് പറഞ്ഞാണ് സഹാ അലി രാത്രി ഹോം സ്റ്റേയില്‍ എത്തിയത്. യാത്രക്കായി ഹാസിറ ബാഗുള്‍പ്പടെ തയ്യാറാക്കി വെച്ചിരുന്നു.
കൊലപാതകത്തിന് ശേഷം സഹാ അലി രക്ഷപ്പെടുകയായിരുന്നു. ഫാസിറയെ കാണാതായതിനെ തുടര്‍ന്ന് ഹോംസ്‌റ്റേ ഉടമകള്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ഫാസിറയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
റിസോര്‍ട്ടിലെ മുറിക്ക് പുറത്ത് വാട്ടര്‍ടാങ്കിന് സമീപമായിരുന്നു മൃതദേഹം കിടന്നിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.