മണ്ണഞ്ചേരിയിലെ വോട്ടെടുപ്പ് നിർത്തിവച്ച പോളിങ് സ്റ്റേഷനിൽ പുതിയ ജീവനക്കാരെ നിയോഗിക്കും

New Update
re polling

ആലപ്പുഴ: ജില്ലയിലെ ജി. 19 മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 5-ാം നിയോജകമണ്ഡലം, ബി 34 ബ്ലോക്ക് പഞ്ചായത്ത് 5-ാം നിയോജകമണ്ഡലം, ഡി 04 ആലപ്പുഴ ജില്ലാ പഞ്ചായത്ത് 6-ാം നിയോജകമണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പിനായി പ്രസ്തുത 001 മണ്ണഞ്ചരി ഗവൺമെന്റ് ഹൈസ്കൂൾ, പ്രധാന കെട്ടിടത്തിൻറെ തെക്കുഭാഗം പോളിംഗ് സ്റ്റേഷന് വേണ്ടിമാത്രം മുൻ വോട്ടെടുപ്പിന് ചെയ്തുപോലെ നടപടിക്രമങ്ങൾ വരണാധികാരി പൂർത്തിയാക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു.

Advertisment

ഇതിനായി പരിശീലനം ലഭിച്ച അനുഭവസമ്പത്തുള്ള പോളിംഗ് ഉദ്യോഗസ്ഥരടങ്ങുന്ന പുതിയ സംഘത്തെ റീ-പോളിംഗിനായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ നിയമിച്ചിട്ടുണ്ട്.

ഡിസംബർ 09-ാം തീയതി നടന്ന തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ ഇടതുകൈയിലെ ചൂണ്ടുവിരൽ പുരട്ടിയ മഷികൊണ്ടുള്ള അടയാളം ഇപ്പോഴും ഉള്ളത് പരിഗണിച്ച് റീ പോൾ നടക്കുന്ന മേൽ പരാമർശിച്ച പോളിംഗ് സ്റ്റേഷനിൽ "ഇടതു കൈയിലെ ചൂണ്ടുവിരലിന് "പകരം വോട്ടർമാരുടെ ഇടതു കൈയിലെ നടുവിരലിൽ മായാത്ത മഷി കൊണ്ട് അടയാളം രേഖപ്പെടുത്തും.

റീ-പോളിംഗിനായി സ്ഥാനാർത്ഥികൾ, രാഷ്ട്രീയകക്ഷികൾ പരസ്യ പ്രചാരണം നടത്താൻ പാടുള്ളതല്ല. റീ-പോളിംഗ് ദിവസം അധിക പോലീസ് സുരക്ഷ ഏർപ്പെടുത്തും. റീപോളിങ്ങിനാവശ്യമായ രണ്ട് സെറ്റ് ഇല്ക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് അൽപ്പ ഇന്ന് ഉച്ചയ്ക് രണ്ടുമണിക്ക് കലവൂർ സ്കൂളിൽ നടക്കും. 

റീ പോളിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ല കളക്ടർ അലക്സ് വർഗ്ഗീസ് കളക്ടരുടെ ചേംബറിൽ യോഗം ചേർന്നു. റീപോളിങ്ങിനിടയായ സാഹചര്യവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻറെ നിർദ്ദേശങ്ങളും കളക്ടർ വിശദീകരിച്ചു. 

വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ സംസാരിച്ചു. യോഗത്തിൽ ജനറൽ നിരീക്ഷക കെ.ഹിമ, ജില്ലാ പോലീസ് മേധാവി എം.പി.മോഹന ചന്ദ്രൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്.ബിജു, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Advertisment