/sathyam/media/media_files/2025/12/03/health-screening-2025-12-03-14-44-41.jpg)
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ മുഴുവൻ ജീവനക്കാരുടെയും അടിസ്ഥാന ആരോഗ്യ പരിശോധന നടത്തി ആരോഗ്യ സ്ഥിതി വിലയിരുത്തുന്ന സ്‌ക്രീനിംഗ് പദ്ധതിയായ ലൈഫ് ലൈൻ ആരംഭിച്ചു.
ബ്ലഡ് പ്രഷർ ഉൾപ്പടെയുള്ള അടിസ്ഥാന പരിശോധനകൾ കൂടാതെ രക്തത്തിലെ ഷുഗർ, കൊളെസ്ട്രോൾ, ലിവർ ഫങ്ക്ഷൻ ടെസ്റ്റ്, കിഡ്നി ഫങ്ക്ഷൻ ടെസ്റ്റ്, തൈറോയ്ഡ് ഫങ്ക്ഷൻ ടെസ്റ്റ് എന്നിവയും സ്ക്രീനിംഗിന്റെ ഭാഗമായി ചെയ്യുന്നുണ്ട്.
ആശുപത്രി ജീവനക്കാരായതിനാൽ രക്തത്തിലൂടെ പകരാനിടയുള്ള ഹെപ്പറ്റിറ്റീസ് ബി സ്ക്രീനിങ്ങും നടത്തുന്നുണ്ട്. മെഡിക്കൽ കോളേജ് ജീവനക്കാരുടെ സംഘടനയായ മെഡിക്കൽ കോളേജ് എംപ്ലോയീസ് റെക്രീയേഷൻ ക്ലബ്ബിന്റെ (മെർക് )നേതൃത്വത്തിലാണ് പദ്ധതി.
ഒരുമാസം നീണ്ടുനിൽക്കുന്ന പദ്ധതി മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. മിരിയം വർക്കി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ബി പദ്മ കുമാർ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ നിഷ ജേക്കബ്, ചീഫ് നഴ്സിംഗ് ഓഫീസർ ലിസി ജോർജ് മെർക് പ്രസിഡന്റ് നളിനി എം, സെക്രട്ടറി നയനൻ സി സി എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ കോളേജിലെ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യ നിലവാരം മെച്ചപ്പെടുത്താനും യോഗ ഉൾപ്പടെ പരിശീലനം നൽകാനും പൂർവവിദ്യാർത്ഥികളുടെ സഹായത്തോടെ ഒരു വെൽനെസ് സെന്റർ അടുത്ത മാസം മെഡിക്കൽ കോളേജിൽ തുടങ്ങുമെന്ന് പ്രിൻസിപ്പൽ ഡോ ബി പദ്മകുമാർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us