ആലപ്പുഴ മെഡിക്കൽ കോളേജിൽ പുസ്തക കോർണർ ആരംഭിച്ചു

author-image
കെ. നാസര്‍
New Update
alappuzha medical college library

ആലപ്പുഴ: മെഡിക്കൽ കോളേജ് ലൈബ്രറിയിൽ വൈദ്യ ശാസ്ത്ര പുസ്തകങ്ങളോടൊപ്പം ഇതര കൃതികളുടെ ഒരു പുസ്തക കോർണർ ആരംഭിച്ചു. വിശ്വസാഹിത്യകാരൻ തകഴിയുടെ മകൻ ഡോ. ബാലകൃഷ്ണൻ നായർ പുസ്തക കോർണറിന്റെ ഉദ്ഘാടനം നിർവഹിച്ചു.

Advertisment

alappuzha medical college library-2

കോളേജ് ലൈബ്രറിയിൽ ഭാഷാ സ്നേഹികളായ വായനക്കാർ പങ്കെടുത്ത ചടങ്ങിൽ പ്രിൻസിപ്പൾ ഡോ. ബി. പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ബാലസാഹത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാൻ പ്രൊഫ നെടുമുടി ഹരികുമാർ, ഡോ. കെ. വേണുഗോപാൽ, നാണു കുട്ടി ടീച്ചർ, സൂപ്രണ്ട് ഹരികുമാർ, ലൈബ്രററിയേൻ ഫൈസൽ മക്കാർ എന്നിവർ പ്രസംഗിച്ചു.

Advertisment