ആലപ്പുഴയില്‍ സിപിഎം പ്രവര്‍ത്തകനെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി

സിഐടിയു അംഗമായ അനിലിനെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

New Update
1ambulance

ആലപ്പുഴ: സിപിഎം പ്രവര്‍ത്തകനെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് ബൂത്ത് കമ്മിറ്റി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ എഎൻ പുരം വിളഞ്ഞൂർ ദേവസ്വം പറമ്പ് അനിൽകുമാറിനെ  (50) ആണ്‌ എഎൻ പുരം വിളഞ്ഞൂർ ക്ഷേത്രത്തിനു വടക്കുവശത്തുള്ള ബൂത്ത് കമ്മിറ്റി ഓഫിസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisment

സിഐടിയു അംഗമായ അനിലിനെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംസ്കാരം ബുധനാഴ്ച.   ഭാര്യ: സിന്ധു. മക്കള്‍: ആതിര, ആരതി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056) 

Advertisment