ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/f6SM9vwTWstA42q8JOmp.jpg)
ആലപ്പുഴ: സ്‌കൂട്ടറുമായി പാടശേഖരത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ 52കാരൻ മരിച്ചു. എടത്വ മരിയാപുരം വാളംപറമ്പില്‍ സുനില്‍ സേവ്യറാണ് മരിച്ചത്.
Advertisment
വെള്ളിയാഴ്ച രാവിലെ 11.30 യോടെ തെങ്കര പച്ചപാടത്തായിരുന്നു സംഭവം. ബണ്ട് റോഡിലൂടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് വരുന്നതിനിടയില്‍ വശത്തെ പാടശേഖരത്തിലെ വെള്ളത്തിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
സുനിലിന്റെ മുകളിലേക്ക് സ്‌കൂട്ടറും വീണതിനാല്‍ വെള്ളത്തിനടിയില്‍ അകപ്പെട്ടു. ഭാര്യ. ജാസ്മിന്‍ സുനില്‍. മക്കള്‍. അലോഷ്യസ് സുനില്‍, എയ്ഞ്ചല്‍ മേരി സുനില്‍, പരേതനായ ആന്റോ സുനില്‍. സംസ്‌കാരം പിന്നീട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us