Advertisment

വിവാഹാഭ്യർഥന നിരസിച്ചതിനു പിന്നാലെ യുവതിയുടെ വീട്ടിലെത്തി ആക്രമണം; വെട്ടേറ്റത് അഞ്ചു പേര്‍ക്ക് ! യുവാവ് പിടിയില്‍

വിവാഹാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തി യുവാവിന്റെ പരാക്രമം. അഞ്ച് പേരെ വെട്ടിപ്പരിക്കേല്‍പിച്ച കാരാഴ്മ നമ്പോഴിൽ തെക്കേതിൽ രഞ്ജിത് രാജേന്ദ്രനെപൊലീസ് പിടികൂടി.

New Update
kerala police1

ആലപ്പുഴ: വിവാഹാഭ്യർഥന നിരസിച്ചതിന്റെ വൈരാഗ്യത്തെ തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തി യുവാവിന്റെ പരാക്രമം. അഞ്ച് പേരെ വെട്ടിപ്പരിക്കേല്‍പിച്ച കാരാഴ്മ നമ്പോഴിൽ തെക്കേതിൽ രഞ്ജിത് രാജേന്ദ്രനെ (32) പൊലീസ് പിടികൂടി.

ചെന്നിത്തല കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48), ഭാര്യ നിർമല (55), മകൻ സുജിത് (33), മകൾ സജിന (24), റാഷുദ്ദീന്റെ സഹോദരീ ഭർത്താവ് കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണു പരിക്കേറ്റത്.  വെള്ളിയാഴ്ച പത്തോടെയാണ് സമീപവാസിയായ രഞ്ജിത്ത് ആക്രമണം നടത്തിയത്.

 

Advertisment