ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
/sathyam/media/media_files/EaswaB0yk7RuyG1oppWh.jpg)
ആലപ്പുഴ: അപസ്മാര രോഗത്തിന് ചികിത്സയിലിരുന്ന വീട്ടമ്മ വെള്ളത്തിൽ വീണു മരിച്ചു. തകഴി പഞ്ചായത്ത് 9-ാം വാർഡ് ചെക്കിടിക്കാട് ഇടവല്യകളം സുധാമണിയാണ് (49) മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30-ന് ചെക്കിടിക്കാട് 900 പാടശേഖര മോട്ടര്‍ തറയ്ക്ക് സമീപത്താണ് മൃതദേഹം കണ്ടത്. രാവിലെ ഒന്‍പതു മണി മുതല്‍ വീട്ടില്‍നിന്ന് കാണാതായ സുധാമണിയെ തേടിയുള്ള തെരച്ചിലിനിടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.
Advertisment
സുധാമണിയുടെ ഭർത്താവ് രാജു രാവിലെ ജോലിക്കു പോയിരുന്നു. നടുവേദനയെ തുടർന്ന് വിശ്രമത്തിലായിരുന്ന മകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് മുന്‍വശത്തെ ഇടത്തോട്ടില്‍നിന്ന് വെള്ളം ശേഖരിക്കുന്നതിനിടെ അപസ്മാരബാധയില്‍ വെള്ളത്തില്‍ വീണുപോയതാകാമെന്നാണ് കരുതുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us