ആലപ്പുഴ: ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്യവെ അമ്മയുടെ കയ്യില്‍ നിന്ന് വീണ് കുഞ്ഞ് മരിച്ചു. പൂവത്തിൽ അസ്‌ലാമിൻ്റെ മകൻ മുഹമ്മദ് (8 മാസം) ആണ് മരിച്ചത്. ഭര്‍തൃപിതാവാണ് ബൈക്ക് ഓടിച്ചത്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. അലക്ഷ്യമായി വെട്ടിച്ച മറ്റൊരു വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് കാരണം.