ആലപ്പുഴ: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ ആലപ്പുഴയില്‍ എത്തിയതായി സംശയം. അമ്പലപ്പുഴ നീര്‍ക്കുന്നത്തെ ബാറിലെ സിസിടിവിയില്‍ ബണ്ടി ചോറുമായി രൂപസാദൃശ്യമുള്ള ആളുടെ ദൃശ്യം പതിഞ്ഞു. ബാര്‍ ജീവനക്കാര്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇയാള്‍ ബാറിലെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ജില്ലയിലെ എല്ലാ സ്റ്റേഷനുകള്‍ക്കും ജില്ലാ പൊലീസ് മേധാവി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.
ദേവീന്ദര്‍ സിങ് എന്നാണ് ബണ്ടി ചോറിന്റെ യഥാര്‍ത്ഥ പേര്. മുന്നൂറോളം കേസുകളില്‍ പ്രതിയാണ്.