ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പരിശോധന, ആലപ്പുഴയില്‍ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ഓണം സ്‍പെഷൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ കഞ്ചാവുമായി യുവാക്കളെ എക്‌സൈസ് പിടികൂടി

New Update
excise-2

ആലപ്പുഴ: ഓണം സ്‍പെഷൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ കഞ്ചാവുമായി യുവാക്കളെ എക്‌സൈസ് പിടികൂടി. മണ്ണഞ്ചേരി സ്വദേശി ശ്രീനാഥ് (25), കോഴിക്കോട് വടകര സ്വദേശി ഷാഹിദ് (28), മലപ്പുറം തിരൂർ സ്വദേശി അരുൺ (25) എന്നിവരാണ് പിടിയിലായത്.

Advertisment

വിൽപ്പനക്കായി എത്തിച്ച രണ്ടര കിലോ കഞ്ചാവ് ഇവരില്‍ നിന്ന് കണ്ടെടുത്തു. ഒരാള്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment