Advertisment

ആലപ്പുഴയില്‍ തെങ്ങ് വെട്ടുന്നതിനിടെ കടപുഴകി ശരീരത്തിൽ പതിച്ച് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങ് വെട്ടുന്നതിനിടെ കടപുഴകി ശരീരത്തിൽ പതിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

New Update
astik barman

മാന്നാർ: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ തെങ്ങ് വെട്ടുന്നതിനിടെ കടപുഴകി ശരീരത്തിൽ പതിച്ച് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ആലപ്പുഴ മാന്നാർ ഇരമത്തൂർ സൂര്യക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശി അസ്തിക് ബർമൻ (34) ആണ് മരിച്ചത് . 

Advertisment

ചെന്നിത്തലയില്‍ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. അപകടം സംഭവിച്ചതിന് പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisment