ആലപ്പുഴ: ആലപ്പുഴയില്‍ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ കേസിലെ രണ്ടാം പ്രതി കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഷിയാസ് ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. പരിക്ക് ഗുരുതരമല്ല. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)