അക്ഷയതൃതീയ സ്വർണ്ണോത്സവത്തിന് തിരിതെളിഞ്ഞു

18 കാരറ്റ് ആഭരണങ്ങൾക്ക് പുറമെ സാധാരണകാരൻ്റെ ബജറ്റിന് ഉതകുന്ന ഡമണ്ട് ആഭരണങ്ങളും അക്ഷയ തൃതീയവ്യാപാരത്തിനായി ജുവലറി ഉടമകൾ കരുതിയട്ടുണ്ട്.

author-image
കെ. നാസര്‍
New Update
Akshaya thrthiya

ആലപ്പുഴ: ആൾകേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അക്ഷയ തൃതീയ ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. 

Advertisment

അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങുന്നത് ഐശ്വര്യമായി വിശ്വസിക്കുന്നു. അക്ഷയ തൃതീയ ദിനമായ ഇന്ന് രാവിലെ 8 ന് അലങ്കരിച്ച കടകൾ തുറക്കും. 

സാധാരണക്കാർ ഉൾപ്പെടെ സ്വർണ്ണം വാങ്ങുന്നതിന് അക്ഷയ തൃതീയ ദിനത്തിൽ എത്തുന്നു സ്വർണ്ണവിലയിലുണ്ടായ വിലവർദ്ധനവ് സാധാരണക്കാരെ ബാധിക്കാതെ ഇരിക്കുവാൻ നൂറ് മില്ലിഗ്രാമിൻ്റെ മുതൽ അക്ഷയതൃതീയ ലോക്കറ്റുകളും. ലൈറ്റ് വെയിറ്റ് ആഭരണങ്ങളും. 

18 കാരറ്റ് ആഭരണങ്ങൾക്ക് പുറമെ സാധാരണകാരൻ്റെ ബജറ്റിന് ഉതകുന്ന ഡമണ്ട് ആഭരണങ്ങളും അക്ഷയ തൃതീയവ്യാപാരത്തിനായി ജുവലറി ഉടമകൾ കരുതിയട്ടുണ്ട്.

അക്ഷയ തൃതീയ ജില്ലാ തല ഉദ്ഘാടനം ആൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര നിർവ്വഹിച്ചു. 

ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷതവഹിച്ചു. ജെം ആൻഡ് ജുവലറ പ്രതിനിധി സി.നാഗപ്പൻ ആചാരി അക്ഷയ ദിന സന്ദേശം നൽകി. സുനിൽദത്ത് പുളിമൂട്ടിൽ, സെക്രട്ടറി കെ.നാസർ, ആലപ്പുഴ യൂണിറ്റ് പ്രസിഡൻ്റ് എം.പി. ഗുരുദയാൽ, മുരുക ഷാജി. വി.വി. വിഷ്ണുസാഗർ എന്നിവർ പ്രസംഗിച്ചു

Advertisment