ആലപ്പുഴയിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു

തലവടി വെള്ളക്കിണറിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

New Update
accident

ആലപ്പുഴ: ആലപ്പുഴയിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു. എടത്വ സെന്റ് അലോഷ്യസ് കോളേജിലെ ബിരുദ വിദ്യാർത്ഥി ലിജുമോൻ(18) ആണ് മരിച്ചത്.

Advertisment

ഒപ്പമുണ്ടായിരുന്ന പട്ടത്താനം സ്വദേശി മെറിക് അതീവ ഗുരുതരാവസ്ഥയിലാണ്. രാത്രി 12 മണിയോടെ ആയിരുന്നു അപകടം. തലവടി വെള്ളക്കിണറിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

Advertisment