ടി.ഡി.എം.സി ഗ്രാൻ്റ് റൗണ്ട് സിനു ജൂലൈ പത്തിനു തുടക്കം

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ നിർവ്വഹിക്കും.

New Update
images(952)

ആലപ്പുഴ : മെഡിക്കൽ കോളേജിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് നടത്തുന്ന പ്രതിമാസ കേസ് അവലോകന പരിപാടി 'ടി.ഡി.എം.സി ഗ്രാൻ്റ് റൗണ്ട്സിന് ' ആലപ്പുഴ മെഡിക്കൽ കോളേജിൽ ജൂലൈ പത്തിന് തുടക്കമിടുന്നു.

Advertisment

അപൂർവ്വ കേസുകൾ , രോഗ നിർണയം ബുദ്ധിമുട്ടേറിയ കേസുകൾ , അക്കാദമിക താൽപര്യമുള്ള രോഗങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ തുടങ്ങിയ അവതരിപ്പിക്കാനള്ള വേദിയായിരിക്കും ഇതെന്ന് പരിപാടിയുടെ നോഡൽ ഓഫീസർ ഡോ .പി .എസ് . ഷാജഹാനും കോ ഓർഡിനേറ്റർ ഡോ. അലൻ ജൂഡ് തമ്പിയും പറഞ്ഞു. 

പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. ബി. പദ്മകുമാർ നിർവ്വഹിക്കും. സൂപ്രണ്ട്  ഡോ .എ . ഹരികുമാർ മുഖ്യാതിഥിയായിരിക്കും. 

ജൂലൈ പത്തിനു വ്യാഴാഴ്ച രണ്ടു മണിക്ക് ആശുപത്രിയിലെ ടെലി മെഡിസിൻ കോൺഫറൻസ് ഹാളിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഡോക്ടർമാരും വൈദ്യ വിദ്യാർത്ഥികളും    7403214642 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
 

Advertisment