കുട്ടനാടിന്റെ സമഗ്ര വികസനത്തിനായി വലിയ പങ്ക് വഹിച്ച പൊതുമരാമത്തു വകുപ്പ് മുൻ ചീഫ് എന്‍ജിനീയര്‍ എം.എ. ചാക്കോ എട്ടുകെട്ടില്‍ വിടവാങ്ങി

നിരവധി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ കണ്‍സള്‍ട്ടന്റും പൊതുമേഖലാ ബാങ്കുകളുടെ അംഗീകൃത വാല്യൂവറുമായിരുന്നു.

New Update

ആലപ്പുഴ: കേരള പിഡബ്‌ളുഡി റിട്ട. ചീഫ് എന്‍ജിനീയറും ആലപ്പുഴ വെളിയനാട് മാളിയേക്കല്‍ എട്ടുകെട്ടില്‍ കുടുംബാംഗവുമായ എറണാകുളം രവിപുരം വാന്റേജ് പോയിന്റിലെ എം.എ. ചാക്കോ (89) അന്തരിച്ചു. 

Advertisment

സംസ്‌കാരം ഇന്ന് (തിങ്കള്‍) രാവിലെ 10.30ന് ആലപ്പുഴ പഴവങ്ങാടി മാര്‍ സ്ലീവാ ഫൊറോന പള്ളിയില്‍. 

ഭാര്യ: ആലപ്പുഴ മഠത്തിലാക്കല്‍ പരേതനായ ഡോ. എം.കെ. ആന്റണിയുടെ മകള്‍ സൂസമ്മ.  മക്കള്‍: പരേതനായ ആന്റണി ചാക്കോ (കെഎസ്ആര്‍ടിസി മുന്‍ എംഡി, ആലപ്പുഴ), സജി ചാക്കോ (എന്‍ജിനീയര്‍, എറണാകുളം), സിന്ധു ജോര്‍ജ് (ടീച്ചര്‍, റയണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ന്യൂഡല്‍ഹി),

പരേതനായ ജിജോ ചാക്കോ, മാത്യു ചാക്കോ (എറണാകുളം). മരുമക്കള്‍: റാണി (വാര്യംപറമ്പില്‍, ആലപ്പുഴ), പ്രിയ (കരുവേലിത്തറ, ടീച്ചര്‍ ചോയ്‌സ് സ്‌കൂള്‍, എറണാകുളം), ജോര്‍ജ് കള്ളിവയലില്‍ (ദീപിക എഡിറ്റര്‍- നാഷണല്‍ അഫയേഴ്‌സ്, ബ്യൂറോ ചീഫ് ന്യൂഡല്‍ഹി), ഷൈനി (എറണാകുളം). 

 പൊതുമരാമത്തു വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ മുതല്‍ ചീഫ് എന്‍ജിനീയര്‍ വരെയുള്ള ഔദ്യോഗിക കാലയാളവില്‍ കേരളത്തിലെ ദേശീയപാതകള്‍ അടക്കം റോഡുകളുടെ വികസനത്തിലും കുട്ടനാട്ടിലെ റോഡ് ശൃംഖല രൂപപ്പെടുത്തുന്നതിലും കാര്‍ഷിക വികസന പ്രവര്‍ത്തനങ്ങളിലും ചാക്കോ നിര്‍ണായ പങ്കു വഹിച്ചിരുന്നു.

നിരവധി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുടെ കണ്‍സള്‍ട്ടന്റും പൊതുമേഖലാ ബാങ്കുകളുടെ അംഗീകൃത വാല്യൂവറുമായിരുന്നു.

പുന്നപ്രയിലെ കാര്‍മല്‍ പോളിടെക്‌നിക് ആരംഭിച്ച കാലത്ത് സിവില്‍ എന്‍ജീനീയറിംഗില്‍ ലക്ചററായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തു. ബീവര്‍ ഐലന്റ് ഡെവലപ്‌മെന്റ് ഫോറം എക്‌സലന്‍സ് അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

 മാളിയേക്കല്‍ എട്ടുകെട്ടില്‍ കുടുംബയോഗം രക്ഷാധികാരിയും മുന്‍ പ്രസിഡന്റുമായിരുന്നു. എറണാകുളത്തെ ആലപ്പുഴ കൂട്ടായ്മയുടെ രക്ഷാധികാരി, ആലപ്പുഴ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ്, ആലപ്പുഴ കയര്‍ ക്ലസ്റ്റര്‍ വികസന സൊസൈറ്റി ഡയറക്ടര്‍, ആലപ്പുഴ മുനിസിപ്പാലിറ്റി ജനകീയ വികസന ഫോറം വര്‍ക്‌സ് കമ്മിറ്റി ചെയര്‍മാന്‍, ടീംസ് ഓഫ് ഔര്‍ ലേഡി സംഘടനയുടെ അധ്യക്ഷന്‍, കുട്ടനാട് വികസന ഫോറം അംഗം തുടങ്ങിയ നിലകളില്‍  പ്രവര്‍ത്തിച്ചിട്ടുണ്ട്.

വെളിയനാട്, പുളിങ്കുന്ന്, രാമങ്കരി തുടങ്ങിയ മേഖലകളില്‍ നല്ല രീതിയില്‍ കൃഷി ചെയ്യുന്നതിലും ആലപ്പുഴക്കാരുടെ പ്രിയപ്പെട്ട 'ചാക്കോ സര്‍' ശ്രദ്ധിച്ചിരുന്നു. ഫ്രാന്‍സ്, ഇറ്റലി, ഇംഗ്ലണ്ട്, മൗറീഷ്യസ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

Advertisment