/sathyam/media/media_files/2025/01/10/Rl8Kzgm458HawlyiNRHV.jpg)
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തിൽ ആഗസ്റ്റ് 30 ന് (ശനിയാഴ്ച) ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടർ.
ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ചാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. അന്നത്തെ പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
അതേസമയം, വള്ളംകളിയുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച ജില്ലയില്‍ കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. കൂടുതൽ പൊലീസ് സേനയെ നിയോഗിക്കും.
പുന്നമടക്കായലിൽ ഫയർഫോഴ്‌സിന്റെയും ദുരന്തനിവാരണ സേനയുടെയും സേവനം ഉറപ്പുവരുത്തും.
വള്ളംകളി നടക്കുന്ന ദിവസം ആലപ്പുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
പാർക്കിംഗിനായി പ്രത്യേക സ്ഥലങ്ങൾ ഒരുക്കുകയും പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ
മത്സരം നടക്കുന്ന സ്ഥലത്തും കാണികൾ ഇരിക്കുന്നിടത്തും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ആവശ്യമായ മെഡിക്കൽ ടീമിനെയും ആംബുലൻസ് സൗകര്യങ്ങളും ലഭ്യമാക്കും. പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കും.