New Update
/sathyam/media/media_files/jupLjzINrzX275SpIkIx.png)
ആലപ്പുഴ: ആലപ്പുഴയില്‍ കഞ്ചാവ് ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ആലപ്പുഴ കൈതവനയില്‍ ജയ് കിഷോര്‍(51), മരുമകന്‍ അനന്തു(20), അയല്‍വാസി ഭാസ്‌കരന്‍ (59) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഓട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഉദീഷ് ഉദയനാണ് ആക്രമിച്ചത്.
Advertisment
കൈതവന സ്വദേശി ജയകിഷോറിന്റെ മരുമകന്‍ അനന്തുവിനെ തേടി വീട്ടിലെത്തിയ കഞ്ചാവ് കേസിലെ പ്രതി ഉദീഷും മറ്റു മൂന്നുപേരും ചേര്‍ന്ന് ജയ് കിഷോറിനെയും അയല്‍വാസി ഭാസ്‌കറിനെ വെട്ടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us