/sathyam/media/media_files/2025/09/23/alapuzha1-2025-09-23-17-19-53.jpg)
ആലപ്പുഴ: കാരുണ്യ പെയിൻ & പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഗൃഹ കേന്ദ്രീകൃത രോഗീ പരിചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കൊമ്മാടി വായനശാലയിൽ നടന്ന ചടങ്ങ് കാരുണ്യ പ്രസിഡന്റ്
പി. പി. ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
കിടപ്പുരോഗികൾക്ക് ആവശ്യമായ എല്ലാവിധ പരിചരണങ്ങളും നൽകുമെന്നും കിടപ്പുരോഗികളുടെ കുടുംബത്തിന്റെ ക്ഷേമം കൂടി ഉറപ്പുവരുത്തി കൊണ്ടുള്ള പ്രവർത്തനമായിരിക്കും കാരുണ്യ സംഘടിപ്പിക്കുക എന്നും എംഎൽഎ സമ്മേളനത്തിൽ . കാരുണ്യ ജോയിന്റ് സെക്രട്ടറിയും മുൻ കൗൺസിലറുമായ കെ.ജെ പ്രവീൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വി ജി വിഷ്ണു സ്വാഗതമാശംസിച്ചു . ആലപ്പുഴ നഗരസഭ പ്രദേശത്തെ 53 വാർഡുകളിലെയും കിടപ്പുരോഗികളെ നിരന്തരമായി വീടുകളിൽ സന്ദർശിച്ച് പരിചരണം നൽകുകയും ആവശ്യമായ രോഗീ സൗഹൃദ ഉപകരണങ്ങൾ നൽകുമെന്നും വി. ജി വിഷ്ണു അറിയിച്ചു.
തുടർന്ന് ഡോക്ടർ മുഹമ്മദ്,ഡോക്ടർ നിഷ എന്നിവർ പാലിയേറ്റീവ് പ്രവർത്തനങ്ങളെക്കുറിച്ചും ഗൃഹകേന്ദ്രീകൃത രോഗീപരിചരണ പ്രവർത്തനങ്ങളുടെ ആവശ്യകതയെകുറിച്ചും വിശദീകരിച്ചു.
കാരുണ്യ രക്ഷാധികാരി അജയ് സുധീന്ദ്രൻ, ,വിബി അശോകൻ, വി.ടി രാജേഷ്, വി.എൻ വിജയകുമാർ മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷന്മാരായ നസീർ പുന്നക്കൽ, എ. എസ് കവിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് കിടപ്പുരോഗികളെ വീടുകളിലെത്തി പരിചരിക്കുകയും ആവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു