ആലപ്പുഴ: കായിക വിനോദത്തിലൂടെ ടൂറിസ്റ്റുകളെ ആകർഷിക്കുന്ന തലത്തിൽ ആലപ്പുഴയെ സ്പോർട്സ് ഹബ്ബാക്കുമെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അത്ലറ്റിക്കോ ഡി ആലപ്പിയും ആലപ്പുഴ ബീച്ച് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സ്പോർട്സ് അവാർഡ് 2024 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒക്ടോബർ 6ന് ആലപ്പുഴ കടപ്പുറത്ത് നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ബീച്ച് റണ്ണിനു മുന്നോടിയായാണ് 2023-24 വർഷങ്ങളിൽ ആലപ്പുഴ ജില്ലയിൽ നിന്നും സംസ്ഥാനതലത്തിലും നാഷണൽ തലത്തിലും വിവിധ കായിക ഇനങ്ങളിൽ പങ്കെടുത്ത 500 ഓളം കായികപ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
അത് ലറ്റിക്കോഡി ആലപ്പി പ്രസിഡൻ്റ് അഡ്വ - കുര്യൻ ജയിംസ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ബീച്ച് ക്ലബ്ബ് പ്രസിഡൻ്റ് വി.ജി. വിഷ്ണു ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി.ജെ. ജോസഫ് അർജുന, സജി തോമസ് അർജുന,
പ്രേംജിത്ത് ലാൽ സായി, മുരളീകൃഷ്ണൻ, മുൻ ഇന്ത്യൻ ബാസ്ക്കറ്റ്ബോൾ ക്യാപ്റ്റൻ, ജീൻ ക്രിസ്റ്റിൻ, മുൻ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സ് സൺ എ.സ് കവിത, കെ.എൻ പ്രേമാനന്ദൻ, അത് ലറ്റിക്കോ ഡി സെക്രട്ടറി യൂജിൻ ജോർജ്, ബീച്ച് ക്ലബ്ബ് സെക്രട്ടറി സി.വി മനോജ് കുമാർ,
ഒളിമ്പിക്ക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സി.റ്റി സോജി, , ദീപക് ദിനേശൻ, സുജാത് കാസിം, വിനോദ് കുമാർ, ആനന്ദ് ബാബു, വിമൽ പക്കി, കെ.എസ് റെജി, സാംസൺ , പ്രജീഷ് ദേവസ്യ, ഫിലിപ്പ് തോമസ് എന്നിവർ പ്രസംഗിച്ചു.