/sathyam/media/media_files/2025/08/24/gevzrluduw6jndfrupi9-2025-08-24-16-47-46.webp)
കായംകുളം: പൊതുജനങ്ങൾ, സർക്കാർ ഉദ്യോഗസ്ഥർ, സ്ക്കൂൾ വിദ്യാർത്ഥികൾ എന്നിവർക്കും സമയം അറിയുന്നതിനും, പ്രവർത്തി സമയം ഓർമിപ്പിക്കുന്നതിനും വേണ്ടി കാൽനൂറ്റാണ്ടുകൾക്ക് അപ്പുറം കായംകുളം നഗരസഭ ആസ്ഥാനത്ത് അന്ന് സ്ഥാപിക്കപ്പെട്ട നഗരസഭാ സൈറൺ നിശ്ചലമായിട്ട് 11 വർഷം ഇപ്പോൾ പിന്നിടുന്നു.
സമയം മനസിലാക്കുന്നതിന് എല്ലാവർക്കും വാച്ചും മറ്റു സംവിധാനങ്ങളും സർവ്വ സാധാരണയാകുന്നതിന് മുൻപ് തന്നെ പൊതുജന സഹായിയായി തദ്ദേശ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് കേൾക്കുന്ന വിധത്തിൽ സൈറണുകൾ സ്ഥാപിച്ചിരുന്നു.
കമ്പനികളിലും, ഫാക്റ്ററികളിലും, തൊഴിലാളി കൾക്കും പ്രവർത്തി സമയം അറിയിക്കുന്നതിലേക്ക് ഉച്ചത്തിൽ മുഴങ്ങുന്ന സൈറണുകളെ അനുകരിച്ചാണ് പഞ്ചായത്തുകളും നഗരസഭകളും സൈറൺ സ്ഥാപിച്ചത്.
എന്നാൾ നഗരത്തിൽ ഏതെങ്കിലും വൻ ദുരന്തം നേരിട്ടാൽ ഈസൈറൺ മുഴങ്ങുമ്പോൾ അപകടങ്ങൾ മുന്നിൽ കണ്ടു ജനങ്ങൾ ജാഗ്രത പുലർത്തുന്നത് അനുഗ്രഹമായിരുന്നു.
ഒരു നൂറ്റാണ്ട് പഴയക്കമുള്ള കായംകുളം നഗരസഭയിൽ ആദ്യകാലത്ത് തന്നെ നഗരസഭ കാര്യാലയങ്ങളിൽ വലിയ മണി മുഴക്കിയിരുന്നു.
തുടർന്ന് മുൻ കായംകുളം എം എൽ എ അഡ്വ. എം ആർ ഗോപാലകൃഷ്ണൻ മുനിസിപ്പൽ ചെയർമാൻ ആയിരിക്കെയാണ് നഗരസഭക്ക് സൈറൺ വാങ്ങി സ്ഥാപിക്കുന്നത്.
രാവിലെയും, ഉച്ചക്കും, വൈകുന്നേരവും വളരെ കൃത്യ സമയത്ത് തന്നെ സമയം അറിയിക്കുന്നതിന് സൈറൺ മുഴക്കാൻ ഇതിനായി ജീവനക്കാരെയും അന്ന് ചുമതലപ്പെടുത്തിയിരുന്നു.
ആദ്യം വൈദ്യൂതിയിൽ പ്രവർത്തിക്കുന്ന സൈറൺ ആയിരുന്നെങ്കിലും പിന്നീട് വൈദ്യുതിയില്ലെങ്കിലും ശബ്ദം മുഴക്കുന്ന സൈറൺ നഗരസഭ സ്ഥാപിച്ചിരുന്നു.
മുസ്ലിംമതവിശ്വാസികളുടെ നോമ്പ് കാലത്ത് വൃതാനുഷ്ടാനത്തിന് ആരംഭം കുറിക്കാൻ വെളുപ്പിന് നാലു മണിക്കും, ആവൃതം അവസാനിപ്പിക്കുന്ന സമയം അറിയിക്കുന്നതിന് വൈകുന്നേരവും ഒരു മാസക്കാലം സൈറൺ പ്രത്യേകമായ് മുഴക്കിയത് ഇസ്ലാംമത വിശ്വാസികൾക്ക് അന്ന് ഏറെ പ്രയോജനപ്രദമായിരുന്നു.
ദീർഘനാൾ പട്ടണത്തിൽ മുഴങ്ങിക്കേട്ടിരുന്ന സൈറൺ ശബ്ദം നിലച്ചിട്ട് ഒൻമ്പത് വർഷം പിന്നിടുന്നു, അത് പുനസ്ഥാപിക്കാൻ ഇടതുപക്ഷം നേതൃത്വം കൊടുക്കുന്ന നഗരസഭ കൗൺസിലിന് സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
എന്നാൾ കാലപഴക്കം ചെന്ന് ഏറെ ജീർണ്ണാവസ്ഥയിൽ എത്തി നിൽക്കുന്ന നഗരസഭ മോടിപിടിപ്പിക്കാനും, ലിഫ്റ്റ് സ്ഥാപിക്കാനുമായി കോടികൾ നഷ്പ്പെടുതിയതുകയുടെ ഒരു അംശം മതിയായിരുന്നു ഇത് പ്രവർത്തന സജ്ജമാക്കാൻ.
എന്നാൾ ദീർഘാനാൾ നഗരസഭ ഭരിച്ചിരുന്ന യുഡിഎഫിൽ നിന്നും ഭരണം ഇടതു പക്ഷം പിടിച്ചെടുത്തിട്ട് ഒമ്പത് വർഷം പിന്നീടുമ്പോൾ ഇതിനിടയിൽ തന്നെ ധാരാളം വികസന പദ്ധതികൾക്ക് ഇവിടെ മുടക്കം സംഭവിച്ചു.
അതിൽ ഒന്നാണ് നഗരസഭയുടെ പ്രവർത്തനം നിലച്ച സൈറൺ. അതുപോലെ അഡ്വ. എൻ.ശിവദാസൻ മുൻസിപ്പൽ ചെയർമാന്‍ ആയിരിക്കുമ്പോൾ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച നഗരസഭ ആസ്ഥാനത്തെ ലിഫ്റ്റും ഒരു ദിവസം പോലും പ്രവർത്തിച്ചില്ല.
ലിഫ്റ്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസ് കായംകുളം മുൻസിഫ് കോടതിയിൽ നടന്നിരുന്നു. 2023 ൽ ശതാബ്‌ദി ആഘോഷിച്ച നഗരസഭ സ്വന്തമായി ശതാബ്‌ദി സ്മാരകമായി ഒരു പദ്ധതിയും മുന്നോട്ട് വെയ്ക്കുകയോ ഇന്നേവരെ നടപ്പാക്കുകയോ ചെയ്തില്ല.
കായംകുളത്തു കൂടി കടന്നു പോകുന്ന ദേശീയപാത വിഷയത്തിൽ തക്ക സമയത്തോ, പിന്നീടോ കാര്യമായ ഒരു ഇടപെടൽ ഉണ്ടാകാത്തതിനാല്‍ കായംകുളം പട്ടണത്തെ രണ്ടായി വെട്ടി മുറിക്കുന്ന തരത്തിൽ റോഡ് ഉയർത്തി കോട്ടപോലെ പാത നിർമ്മിക്കുന്നതിന് എതിരെ ജനങ്ങളെ സമരത്തിലേക്ക് ഇറക്കിവിട്ടത് നഗരസഭ ഇക്കാര്യത്തിൽ കാട്ടിയ നിസം ഗതയാണ്.
നഗര ഭരണം കയ്യാളുന്ന പെയർപേഴ്സൺ പി.ശശികലയും, മണ്ഡലത്തിലെ എം എൽ എ യു. പ്രതിഭയും, മുൻ എം പി എ എം ആരിഫും, സംസ്ഥാന ഭരണവും ഒരേ പാർട്ടിയിൽ നിന്നുണ്ടായിട്ടും പോലും ജനങ്ങളുടെ പ്രതീക്ഷിക്ക് മങ്ങൽ ഏൽപ്പിച്ചത് കാരണം, ഈ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷപാർട്ടി തകർന്നടിഞ്ഞതു കായംകുളത്തെ ജനം കണ്ട് പൊട്ടി ചിരിച്ചു.
കായംകുളത്തെ ജനങ്ങൾഇന്ന് ഒരു നഗര ഭരണമാറ്റം ഏറെഗ്രഹിക്കുന്നു. നഗരഭരണത്തിൽ അഴിച്ചു പണി നടത്തണമെന്ന് ഇടതുപക്ഷ കൗൺസിലര്‍മാര്‍ രഹസ്യമായി പാർട്ടിയുടെ ഉയർന്ന നേതാക്കളെ നേരിത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
നഗര ഭരണത്തിൽ ലാഭം കൊയ്യുന്നത് മുൻഭരണക്കാരനാണ് എന്നും ചില സി പി എം കൗൺസി ലര്‍മാരും ഘടക കക്ഷി അംഗങ്ങളും അക്കമിട്ടു നിരത്തുന്നു..
ഇക്കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ നഗരസഭയിൽ യു ഡി എഫ് സ്ഥാനാർഥി കെ സി വേണുഗോപാലിനാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്. ഇടതു കൗൺസിലര്‍മാരുടെ ബഹു ഭൂരിപക്ഷം വാർഡുകളിലും യുഡിഎഫിനാണ് മേൽ കൈ ലഭിച്ചത് എന്നതും ഏറെ ശ്രദ്ധേയമായിരുന്നു.
നഗരഭരണവും,പാർട്ടി ഭരണവും അന്ന് ഒരു വീട്ടിൽ നിന്നും തന്നെയുള്ളതിൽ അമർഷം പൂണ്ട പാർട്ടി പ്രവർത്തകർ പാർട്ടിക്കെതിരെയാണ് വോട്ട് ചെയ്തത്.
എസ് എഫ് ഐ നേതാവിന്റെ കോളേജ് അഡ്മിഷനിൽ മാർക്ക് ലിസ്റ്റ് വിവാദത്തിൽ പാർട്ടിനേതാവിന്റെ ഇടപെടൽ പാർട്ടിയുടെ പ്രതിശ്ചായ തന്നെ ഇതിനോടകം മാറ്റിമറിച്ചു.
ഇത് മനസിലാക്കിയ ഇടത് വിദ്യാർത്ഥി സംഘടനങ്ങൾ കാലങ്ങളോളം കുത്തകയാക്കി വെച്ചിരുന്ന സീറ്റുകൾ തുടർച്ചായി എം എസ് എഫ് നേതൃത്വം ത്തിൽ യുഡിഎഫിന് ലഭിച്ചതും കേരളകരയിൽ ഇതും ഒരു ചർച്ച ചെയ്യപ്പെട്ടിരുന്നു.