സ്വർണ്ണ വ്യാപാരി സംഘടനയുടെ വിമത വിഭാഗത്തെ ആലപ്പുഴ ജില്ലാ രജിസ്ട്രാർ വഴിവിട്ട് സഹായിച്ചു : ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ

കൊടുവള്ളി സുരേന്ദ്രൻ, എസ് അബ്ദുൽ നാസർ, ഐമുഹാജി എന്നിവരാണ് ഇപ്പോൾ സമാന്തര സംഘടന രൂപീകരിച്ചിരിക്കുന്നത്. വിമതസംഘടന, ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷന്റെ പേരിലുള്ള അക്കൗണ്ടിൽ നിന്നും ഒന്നേകാൽ കോടി രൂപ രണ്ട് തവണയായി പിൻവലിക്കുകയും ചെയ്തു

author-image
കെ. നാസര്‍
New Update
alapuzha

ആലപ്പുഴ: സ്വർണ്ണ വ്യാപാരി സംഘടനയുടെ വിമത വിഭാഗത്തെ ആലപ്പുഴ ജില്ലാ രജിസ്ട്രാർ വഴിവിട്ട് സഹായിച്ചു എന്നാരോപണവുമായി ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ രം​ഗത്ത്.  

Advertisment

ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ A 202/ 2000 ആയി രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ച് നിയമാനുസൃതമായി പ്രവർത്തിച്ച് വരികയാണ്. രജിസ്ട്രേഷൻ യഥാസമയം പുതുക്കുകയും ചെയ്യുന്നുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി. മാത്രമല്ല,  സംഘടന ജനറൽ ബോഡി ചേർന്ന് ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുകയും, ആ  മാറ്റങ്ങൾ നിയമപ്രകാരം ഡി. ആറിനെ ഓഗസ്റ്റ് 1 ന് രേഖ മൂലം അറിയിക്കുകയും ചെയ്തിട്ടുണ്ടെന്ന് സംഘടന വ്യക്തമാക്കുന്നു. 

എന്നാൽ ഈ സംഘടനയിലെ ചില വ്യക്തികൾ  മറ്റൊരു സമാന്തര സംഘടന രൂപീകരിക്കുകയും, ജില്ലാ രജിസ്ട്രാർ അവരെ സഹായിക്കുകയും ചെയ്തുവെന്ന് എകെജിഎഎസ്എം പറയുന്നു.

നിയമാവലിയിലെ മാറ്റങ്ങളും മിനിട്സും സംബന്ധിച്ച് രേഖകൾ നൽകാതിരുന്നിട്ടും ജില്ലാ രജിസ്ട്രാർ സമാന്തര സംഘടനയെ അം​ഗീകരിക്കുകയായിരുന്നുവെന്ന് സംഘടനാ ഭാരവാഹികൾ പറയുന്നു.  

കൊടുവള്ളി സുരേന്ദ്രൻ, എസ് അബ്ദുൽ നാസർ, ഐമുഹാജി എന്നിവരാണ് ഇപ്പോൾ സമാന്തര സംഘടന രൂപീകരിച്ചിരിക്കുന്നത്.  വിമതസംഘടന,  ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷന്റെ പേരിലുള്ള  അക്കൗണ്ടിൽ നിന്നും ഒന്നേകാൽ കോടി രൂപ രണ്ട് തവണയായി പിൻവലിക്കുകയും ചെയ്തു.   ഇത് സംബന്ധിച്ച പരാതികൾ മുഖ്യമന്ത്രി, വിജിലൻസ് മേധാവി, ഇ.ഡി. എന്നിവർക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 

Advertisment