'ഒന്നിക്കാം ലഹരിക്കെതിരെ': എക്സൈസ് വകുപ്പിൻ്റെയും വിമുക്തി മിഷൻ്റെയും ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

New Update
awaireness program

ആലപ്പുഴ: എക്സൈസ് വകുപ്പിൻ്റെയും വിമുക്തി മിഷൻ്റെയും ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്ക് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.  

Advertisment

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി കളക്ടർ ദുരന്ത നിവാരണം സി പ്രേംജി നിർവഹിച്ചു.  

ഒന്നിക്കാം ലഹരിക്കെതിരെ എന്നതാണ് ഈ വർഷത്തെ സന്ദേശം. ടി ഡി മെഡിക്കൽ കോളേജ് സൈക്യാട്രിസ്റ്റ് ഡോ. ഷഫീക്ക് അഹമ്മദ്‌ ബോധവത്കരണ ക്ലാസ് നയിച്ചു.

anty drug awaireness program

അസിസ്റ്റന്റ് എക്സൈസ് കമ്മീഷനറും വിമുക്തി മിഷൻ മാനേജർ കൂടിയായ  ഇ. പി സിബി അധ്യക്ഷനായി. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഞ്ചു എസ് റാം, പ്രൈവന്റീവ് ഓഫീസർ  ശ്രീജിത്ത്‌, ജില്ലയിലെ വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisment