ആലപ്പുഴ: റിയാദിലെ മുന്‍ സാമൂഹിക പ്രവര്‍ത്തകനും, റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ മുന്‍ എക്‌സിക്യൂട്ടീവ് അംഗവും ആലപ്പുഴ ജില്ലാ മുന്‍ സെക്രട്ടറിയുമായിരുന്ന അജയന്‍ ചെങ്ങന്നൂരിന്റെ മകള്‍ അര്‍ച്ചന (28) ഓസ്ട്രേലിയയില്‍ ഹൃദയാഘാതം മൂലം മരിച്ചു.
റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു ആര്‍ച്ചയുടെ പ്രാഥമിക വിദ്യാഭ്യാസം. മാതാവ് മിനി കെ അജയന്‍ റിയാദ് കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയില്‍ നഴ്സായിരുന്നു. ഏക സഹോദരന്‍ അര്‍ജുന്‍ കെ അജയന്‍ അമേരിക്കയിലാണ്.