Advertisment

‘വന്ദേഭാരത് യാത്രക്കാർക്ക് ബുദ്ധിമുട്ട്’; ലോക്കൽ ട്രെയിനിൽ വായ മൂടി കെട്ടി പ്രതിഷേധം

New Update
Untitled

ആലപ്പുഴ: വന്ദേഭാരത് വന്നത് കാരണം യാത്രക്കാർക്കുള്ള ബുദ്ധിമുട്ടുകളിൽ പ്രതിഷേധിച്ച് ആലപ്പുഴ മുതൽ എറണാകുളം വരെ ലോക്കൽ ട്രെയിനിൽ വായ മൂടി കെട്ടി പ്രതിഷേധം.

Advertisment

ആലപ്പുഴ എംപി എ എം ആരിഫിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. സാധാരണക്കാർക്ക് വലിയ ദുരിതമെന്ന് നാട്ടുകാർ പറയുന്നു. റെയിൽവേ യാത്രക്കാരുടെ സംഘടനയാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്നത്

ആലപ്പുഴ തീരദേശ പാതയിലൂടെ സഞ്ചരിക്കുന്ന ജനങ്ങൾക്ക് ഇത് ബുദ്ധിമുട്ടാണെന്നും പാത ഇരട്ടിപ്പിക്കലിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂ എന്നും ആരിഫ് എം പി പറഞ്ഞു.കേന്ദ്രം കേരളത്തോട് വലിയ അവഗണയാണ് കാണിക്കുന്നത് എന്നും എം പി പറഞ്ഞു.

അടിസ്ഥാന പ്രശ്നം പരിഹരിക്കുക എന്നത് പാത ഇരട്ടിപ്പിക്കലാണ്. കായംകുളം പാസ്സഞ്ചറിൽ യാത്രക്കാരിൽ വൈകുന്നേരമായാൽ സ്ത്രീകൾക്ക് വീട്ടിൽ എത്താൻ ബിധുമുട്ടാണ്.

എറണാകുളത്ത് നിന്ന് വൈകുന്നേരം 6.05 ന് പൊയ്ക്കൊണ്ടിരുന്ന ട്രെയിൻ 625 ആകിയതാണ് വലിയ ബുദ്ധിമുട്ട്. അതിലെ സമയമെങ്കിലും പുനഃക്രമീകരിക്കണം എന്നും എ എം ആരിഫ് എം പി കൂട്ടിച്ചേർത്തു.

Advertisment