ആലപ്പുഴയില്‍ പൊലീസുകാരന്‍ മദ്യപിച്ചെത്തി ഹോട്ടല്‍ അടിച്ചു തകര്‍ത്തു; ആക്രമണം ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച്, പ്രതി അറസ്റ്റിൽ

New Update
Y

ആലപ്പുഴ: ആലപ്പുഴയില്‍ പൊലീസുകാരന്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. ആലപ്പുഴ കളര്‍കോടുള്ള അഹലന്‍ കുഴിമന്തിയിലാണ് സംഭവം. ഇവിടെ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ചങ്ങനാശ്ശേരി ട്രാഫിക് സ്റ്റേഷനിലെ സിപിഒ കെ ജെ ജോസഫിനെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

വൈകിട്ട് 6 മണിയോടെയാണ് സംഭവം. ചങ്ങനാശ്ശേരി ട്രാഫിക്‌സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ കെ ജെ ജോസഫ് ജോലി കഴിഞ്ഞെത്തിയാണ് അക്രമം നടത്തിയത്. വടിവാളുമായി എത്തിയ ജോസഫ് ആദ്യം ഹോട്ടലിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഹോട്ടല്‍ ജീവനക്കാരെ വടിവാളുമായി ആക്രമിക്കാന്‍ ശ്രമിച്ചു. ദേശീയപാതയ്ക്കരികിലെ ഹോട്ടലില്‍ അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ജോസഫിനെ ആലപ്പുഴ സൗത്ത് പൊലീസ് എത്തി സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.

വൈദ്യ പരിശോധനയില്‍ ജോസഫ് അമിതമായി മദ്യപിച്ചിട്ടുണ്ട് എന്ന് തെളിഞ്ഞു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ നാളെ രാവിലെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisment