ക്രെഡിറ്റ് കാർഡിലെ കുടിശിക വിവരം സംസാരിക്കാനെത്തിയ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ക്രെഡിറ്റ് കാർഡിലെ കുടിശിക വിവരം സംസാരിക്കാന്‍ വീട്ടിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാള്‍ പിടിയില്‍

New Update
kishore kayalvaram

ഹരിപ്പാട്: ക്രെഡിറ്റ് കാർഡിലെ കുടിശിക വിവരം സംസാരിക്കാന്‍ വീട്ടിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാള്‍ പിടിയില്‍. കുമാരപുരം പൊത്തപ്പള്ളി വടക്കു കായൽ വാരത്തു വീട്ടിൽ കിഷോര്‍ (39) ആണ് അറസ്റ്റിലായത്.

Advertisment

ആക്രമണത്തിൽ എസ്ബിഐ ക്രെഡിറ്റ് കാർഡ്  ഉദ്യോഗസ്ഥൻ കാർത്തികപ്പള്ളി സുധീർ ഭവനത്തിൽ കബീറിന് (39) ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണി കഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ക്രെഡിറ്റ് കാർഡിന്റെ കുടിശ്ശികയുടെ കാര്യം സംസാരിക്കുന്നതിനാണ് കബീര്‍ കിഷോറിന്റെ വീട്ടിലെത്തിയത്. ഇതു സംബന്ധിച്ച് സംസാരിക്കുന്നതിനിടെ കബീറിനെ കിഷോര്‍ ലോഹ വസ്തു ഉപയോഗിച്ച് മര്‍ദ്ദിക്കുകയും, കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.

Advertisment