Advertisment

സ്ഥാനാത്ഥികളും പ്രവർത്തകരും ആരോഗ്യ പെരുമാറ്റ ചട്ടം പാലിക്കണം. ഡോ. ബി. പദ്മകുമാർ

കൃത്യമായ ഉറക്കം പാലിച്ചും കോള, സോഡ പോലുള്ള പാനിയങ്ങൾ ഉപേക്ഷിച്ചും നീർ ജലനീകരണം ഒഴിവാക്കാൻ ശുദ്ധമായ വെള്ളം കയ്യിൽ കരുതിയും, വ്യക്തിശുചിത്വം പാലിച്ചും  വേനലിനെ കൂളാക്കാമെന്ന് അദ്ദേഹം പറഞ്ഞു.

author-image
കെ. നാസര്‍
New Update
padmakumar uUntitled.jpg

ആലപ്പുഴ: കടുത്തവേനലിനെ അവഗണിച്ച് കൊണ്ട് സ്ഥാനാത്ഥികളും പ്രവർത്തകരും നടത്തുന്ന ഇലക്ഷൻ പ്രചരണം സൂര്യതാപം, ചർമ്മരോഗങ്ങൾ, ഫംഗസ് രോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നുള്ളത് കൊണ്ട് സ്ഥാനാത്ഥികളും പ്രചരണ രംഗത്തുള്ള പ്രവർത്തകരും കർശനമായ ആരോഗ്യ പെരുമാറ്റ ചട്ടം പാലിക്കണമെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ ബി. പദ്മകുമാർ ആവശ്യപ്പെട്ടു.

Advertisment

ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ 'ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ആരോഗ്യ ദിനാചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച വേനലിനെ എങ്ങനെ കൂളാക്കാം എന്ന വിഷയം അവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുമ്പെങ്ങും ഉണ്ടാകാത്ത താപനിലക്ക് വിധേയമായി വർക്ക് ചെയ്യാവൂ രാവിലെ 11 മുതൽ 3 വരെയുള്ള സമയങ്ങളിലെ പ്രവർത്തനം ഒഴിവാക്കിയും കൃത്യമായ ഉറക്കം പാലിച്ചും കോള, സോഡ പോലുള്ള പാനിയങ്ങൾ ഉപേക്ഷിച്ചും നീർ ജലനീകരണം ഒഴിവാക്കാൻ ശുദ്ധമായ വെള്ളം കയ്യിൽ കരുതിയും, വ്യക്തിശുചിത്വം പാലിച്ചും  വേനലിനെ കൂളാക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ഐ.എം.എ. സൗത്ത് സോൺ നിയുക്ത പ്രസിഡൻ്റ് ഡോ ആർ മദനമോഹനൻ നായർ അദ്ധ്യക്ഷത വഹിച്ചു. ലോക ആരോഗ്യ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഐ.എം.എ. ജില്ലാ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ മനീഷ് നായർ നിർവ്വഹിച്ചു.

ആരോഗ്യ ദിനസന്ദേശം കാർഡിയോ തൊറാസിക്ക് സർജനും ഐ.എം.എ. ജില്ലാ ബ്രാഞ്ച് സെക്രട്ടറിയുമായ ഡോ. എൻ. അരുൺ നിർവ്വഹിച്ചു. ഹൃദയാഘാതപുനരുജീവന പരിശീലന പരിപാടിക്ക് ഡോ. കെ. ഷാജഹാനും ഡോ. കെ.പി. ദീപ യും നേതൃത്വം നൽകി കൊച്ചിൻ റീജണൽ കാൻസർ സെൻ്ററിൻ്റെ ഡയറക്ടർ ആയി നിയമനം ലഭിച്ച ഡോ. ബാലഗോപാലിനെ ആദരിച്ചു.

ഡോ. കെ.കൃഷ്ണകുമാർ ഡോ. എ.പി. മുഹമ്മദ്, ഹൃദരോഗവിദഗ്ഡൻ ഡോ. കെ.എസ്. മോഹൻ, ആലപ്പുഴ മെഡിക്കൽ കോളേജ് ന്യൂറോ മെഡിസിൻ വിഭാഗം മേധാവി ഡോ. സി.വി ഷാജി, സൈക്കാട്രി വിഭാഗം അസി.പ്രൊഫസർ ഡോ. ഷാലിമകൈരളി, കെ.നാസർ, ടി.എസ്.സിദ്ധാത്ഥൻ ' കെ. ചന്ദ്രദാസ്. നാണു കുട്ടിയമ്മ എന്നിവർ പ്രസംഗിച്ചു

Advertisment