ആലപ്പുഴ : ആലപ്പുഴകടപ്പുറത്ത് അത്ലെറ്റിക്കോ ഡി ആലപ്പി "സ്പോർട്സ് ആണ് ലഹരി" എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഡ്യൂറോഫ്ളക്സ് ബീച് മാരത്തോൺ ആലപ്പുഴ ബീച്ചിൽ വരുന്ന ഞായറാഴ്ച വൈകുന്നേരം 3.30 മണിക്ക് ആരംഭിക്കും.
5 കിലോമീറ്റർ 10 കിലോമീറ്റർ മത്സരങ്ങളാണ് ആദ്യം തുടങ്ങുക. മൂന്ന് കിലോമീറ്റർ ഫൺ റൺ അതിനുശേഷം ആരംഭിക്കും. മത്സര വിജയികൾക്ക് ജോൺസ് അംബ്രല്ല നൽകുന്ന ക്യാഷ് പ്രൈസുകൾ വിതരണം ചെയ്യും .
അയ്യായിരം ആളുകൾ പരിപാടിക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. രജിസ്ട്രേഷൻ ഇന്ന് കൊണ്ട് അവസാനിക്കും. 91 വയസ്സുള്ള കഞ്ഞിക്കുഴി സ്വദേശി ശങ്കുണ്ണിയാണ് ഈ പ്രാവശ്യത്തെ മത്സരാത്ഥിയിൽ ഏറ്റവും മുതിർന്നയാൾ മാരത്തോണിൽ പങ്കെടുക്കുന്ന എല്ലാവർക്കും ടീഷർട്ട്, മെഡൽ, ഡിന്നർ എന്നിവ സംഘാടകർ ഒരുക്കിയിട്ടുണ്ട്.
മാരത്തോൺ കടന്ന് പോകുന്ന വഴികളിൽ എല്ലാം ആവശ്യത്തിനു കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, തുടങ്ങിയവ സംഘാടകർ ഒരുക്കിയിട്ടുണ്ട് . വൈദ്യസഹായത്തിന് മേൽനോട്ടം വഹിക്കുന്നത് ആലപ്പുഴ കിൻഡർ ഹോസ്പിറ്റൽ ഓർത്തോ വിഭാഗം ആണ്. വൈകുന്നേരം ഏഴുമണിയോട് കൂടി റൺ പരിപാടികൾ അവസാനിക്കും.
പരിപാടിയോടനുബന്ധിച്ച് സൂമ്പ ഡാൻസ് ,ഡിജെ മ്യൂസിക്എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ.കുര്യൻ ജയിംസ്, കൺവീനർമാരായ യൂജിൻ ജോർജ്, ദീപക്ക് ദിനേഷൻ, എന്നിവർ അറിയിച്ചു.
പരിപാടിയിൽ രജിസ്റ്റർ ചെയ്യേണ്ടവർ ഇതോടൊപ്പം ഉള്ള QR CODE സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യുക.