/sathyam/media/media_files/RM4D8VVT4LU0tVlkxxVs.jpg)
ആലപ്പുഴ: ജില്ലയിലെ ചില പ്രദേശങ്ങളിൽ വളർത്തു പക്ഷികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധശീലങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്.
ചത്ത പക്ഷികൾ, രോഗബാധ സംശയിക്കുന്ന പക്ഷികൾ, വളർത്തു പക്ഷികൾ ഇവയുമായി ഇടപഴകുമ്പോഴും കൂട് വൃത്തിയാക്കുമ്പോഴും കൈയുറ, കാലുറ, മാസ്ക് എന്നിവ ധരിക്കുക. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. ചത്ത പക്ഷികളെ ആഴത്തിൽ കുഴിച്ചുമൂടണം.
രോഗബാധ റിപ്പോർട്ട് ചെയ്ത കേന്ദ്രത്തിന് പത്ത് കിലോമീറ്റർ ചുറ്റളവിൽ മുട്ട, മാംസം എന്നിവയുടെ ഉപയോഗവും വിപണനവും പാടില്ല. കാഷ്ഠം വളമായി ഉപയോഗിക്കാനും പാടില്ല.
രോഗബാധ സംശയിക്കുന്ന പക്ഷികളുമായി അകലം പാലിക്കുക. വളർത്തു പക്ഷികളോ മറ്റു പക്ഷികളോ ചത്തു വീഴുകയോ രോഗബാധ സംശയിക്കുകയോ ഉണ്ടായാൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുക.
ചത്ത പക്ഷികളെ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും കൃത്യമായി കുഴിച്ചുമൂടാത്തതും രോഗവ്യാപനത്തിന് ഇടയാക്കും. പക്ഷികളുടെ സ്രവങ്ങൾ, കാഷ്ഠം, മലിനമായ പ്രതലങ്ങൾ ഇവയിലൂടെ രോഗബാധ ഉണ്ടാകാൻ സാധ്യതയുണ്ട്.
നിരീക്ഷണ പരിധിയിൽ ഉള്ളവർക്ക് പനി ചുമ, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുക. നിർദ്ദേശാനുസരണം പ്രതിരോധ മരുന്ന് കഴിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us