കരയിൽ നിന്ന് കടലിലേക്ക് ഇറക്കുന്നതിനിടെ എൻജിൻ്റെ പ്രവർത്തനം നിലച്ച് കൂറ്റൻ വള്ളം തിരയിൽപ്പെട്ടു; തൊഴിലാളികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി, സംഭവം പുന്നപ്രയിൽ

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
F

ആലപ്പുഴ: വള്ളം കരയിൽ നിന്ന് കടലിലേക്ക് ഇറക്കുന്നതിനിടെ എൻജിൻ്റെ പ്രവർത്തനം നിലച്ച് തിരയിൽപ്പെട്ടു. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. പുന്നപ്ര നർബോന പടിഞ്ഞാറ് തീരത്തായിരുന്നു സംഭവം.

Advertisment

പൂന്തരശ്ശേരിൽ തങ്കച്ചൻ്റെ ഇയാൻ എന്ന നീട്ടു വല വള്ളമാണ് അപകടത്തിൽപ്പെട്ടത്. കരയിൽ നിന്ന് മറ്റുള്ളവരുടെ സഹായത്തോടെ വള്ളം തള്ളി ഇറക്കിയതിനു ശേഷം എൻജിൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടയിൽ കുറ്റൻ തിരമാലകൾ മാറി മാറി വള്ളത്തിൽ ആഞ്ഞടിച്ചു.

കാഴ്ച കണ്ട് ഭയന്ന്കരയിൽ നിന്നവർ കൂകി വിളിച്ചു. ഇതിനിടയിൽ രണ്ടു പേർ വെള്ളത്തിൽ വീണെങ്കിലും വീണ്ടും വള്ളത്തിൽ നീന്തിക്കയറിയതിനാൽ ദുരന്തം ഒഴിവായി. മനോധൈര്യം കൈവിടാതെ തൊഴിലാളികൾ കുറെയധികം തുഴഞ്ഞതിനു ശേഷമാണ് എൻജിൻ പ്രവർത്തിച്ചത്.

Advertisment