ആലപ്പുഴ: ലോക മുലയൂട്ടൽ വാരത്തോട് അനുബന്ധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ ക്രമീകരിച്ച നവീകരിച്ച ബ്രെസ്റ്റ് ഫീഡിങ് സെന്ററിന്റെ ഉദ്ഘാടനം ആലപ്പുഴ ഇന്നർ വീൽ ക്ലബ്ബിന്റെ പ്രസിഡന്റും മെഡിക്കൽ കോളേജിലെ പൂർവ വിദ്യാർഥിയുമായ ഡോ. സിന്ധു ശ്രീധരൻ നിർവഹിച്ചു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മെഡിക്കൽ കോളേജിൽ എത്തുന്ന സ്ത്രീകൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പദ്മ കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ജെസ്സി. എൻ. ജെ, ഡോ ഒ ജോസ്, ഡോ. കാരൾ പിൻ ഹീറോ, ദീപ. വി എസ് ,രാധിക. എം പി, നമിത. എസ്, ഡോ. അമല എൻ സാബു,ഡോ. പദ്മജ ഡി നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.
മുലയൂട്ടൽ വാരവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.