കായംകുളം: സിഎഎയെ രാഷ്ട്രീയമായും നിയമപരമായും ഭരണപരമായും നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംശയലേശമന്യെ വ്യക്തമാക്കിയതായ് കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദീൻ.
ഇടതു പക്ഷ ജനാതിപത്യ മുന്നണി സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ നൈറ്റ് മാർച്ച് കീരിക്കാട് നോർത്ത് ഇടശേരിമുക്കിൽ നടത്തിയ പ്രതിഷേധ യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വ സങ്കൽപ്പത്തിന് എതിരാണ് മതം നോക്കി പൗരത്വം നൽകുന്ന നിയമം. ഭരണാധികാരികളുടെ പല നിയമങ്ങളും ജനങ്ങളെ അണിനിരത്തി തോൽപ്പിച്ച ചരിത്രമുള്ള നാടാണ് ഇന്ത്യ.
അത് മറന്ന് കൊണ്ടാണ് കേന്ദ്രം ഒരു നിയമം പാസ്സാക്കിയാൽ അത് സംസ്ഥാനങ്ങൾ അനുസരിച്ചേ മതിയാകൂ എന്ന് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ കരിനിയമങ്ങൾ സമരം ചെയ്ത് പിൻവലിപ്പിച്ച ദേശീയ പ്രസ്ഥാനത്തിൻ്റെ പാരമ്പര്യം പോലും ഇവർ മറന്നുപോയത് എങ്ങിനെയെന്ന് അദ്ദേഹം ചോദിച്ചു.
ഇന്ത്യയിൽ കേരള സർക്കാർ മാത്രമാണ് സി.എ.എക്കെതിരായി സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. കേരളം അവസാനശ്വാസം വരെ ബഹുജനങ്ങളെ അണിനിരത്തി ഭരണഘടനാ നിയമത്തെ ചെറുക്കും.
ലക്ഷക്കണക്കിന് മുസ്ലിങ്ങളുടെ മനസ്സിൽ തീകോരിയിട്ട കരിനിയമത്തിനെതിരെ നിലപാട് ചോദിച്ച പത്രക്കാരോട്, കോൺഗ്രസ്സ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും കെ.സി വേണുഗോപാലും ആലോചിച്ച് പറയാം എന്നാണ് ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞത്.
ഭയന്ന് നിൽക്കുന്ന ഒരു ജനതയെ അവഹേളിക്കാനേ ആ ചിരി ഉതകൂ. പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും മുസ്ലിങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് ആട്ടിയോടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. അതീവ ഗൗരവമുള്ള ഈ വിഷയത്തിൽ കോൺഗ്രസ് നിലപാട് പറയാതെ ഒഴിഞ്ഞുമാറുന്നത് അവരുടെ ഇരട്ടമുഖമാണ് വ്യക്തമാക്കുന്നത്. ഇടതുപക്ഷം മാത്രമാണ് ആദ്യം മുതൽ ഈ നിമിഷംവരെയും സിഎഎ വിരുദ്ധ സമീപനം മറയില്ലാതെ പ്രകടിപ്പിച്ചിട്ടുള്ളത്.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഏത് പ്രതിസന്ധിഘട്ടത്തിലും മുസ്ലിം ജനതക്കൊപ്പം ഇടതുപക്ഷ കക്ഷികളും കേരളത്തിലെ എൽ.ഡി.എഫ് സർക്കാരും ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചത് കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും, തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
മുൻസിപ്പൽ കൗൺസിലറും സിപിഐ നേതാവുമായ നാദിർഷ ചെട്ടിയത്ത് അധ്യക്ഷത വഹിച്ചവഹിച്ചു.ഷെരീഫ് മംഗലത്ത്. ഷാജഹാൻ,റഹീം ചീരമത്ത്, മുനിസിപ്പൽ കൗസിലർ ഹരിലാൽ, നിസാർ നമ്പലശ്ശേരി, ജാബിർ ചങ്ങായിൽ, റെജില, ഗോപാലൻ, നൗഷാദ്,ഷംസ് , തെക്കടത്ത് റഷീദ് എന്നിവർ സംസാരിച്ചു.