/sathyam/media/media_files/2025/12/03/chakkula-2025-12-03-22-15-50.jpg)
ച​​ക്കു​​ള​​ത്തു​​കാ​​വ്: ച​​ക്കു​​ള​​ത്തു​​കാ​​വ് ശ്രീ ​​ഭ​​ഗ​​വ​​തി ക്ഷേ​​ത്ര​​ത്തി​​ലെ പ്ര​ശ​സ്ത​മാ​യ പൊ​​ങ്കാ​​ല നാ​​ളെ ന​​ട​​ക്കും.
പു​​ല​​ര്‍​ച്ചെ നാ​ലി​ന് ​നി​​ര്‍​മാ​​ല്യ​​ദ​​ര്‍​ശ​​ന​​വും അ​​ഷ്ട​​ദ്ര​​വ്യ മ​​ഹാ​​ഗ​​ണ​​പ​​തി ഹോ​​മ​​വും രാ​വി​ലെ ഒ​ന്പ​തി​ന് ​വി​​ളി​​ച്ചു​ചൊ​​ല്ലി പ്രാ​​ര്‍​ഥ​​ന​​യും തു​​ട​​ര്‍​ന്ന് ക്ഷേ​​ത്ര ശ്രീ​​കോ​​വി​​ലി​​ലെ കെ​​ടാ​​വി​​ള​​ക്കി​​ല്‍​നി​​ന്നു ക്ഷേ​​ത്ര കാ​​ര്യ​​ദ​​ര്‍​ശി മ​​ണി​​ക്കു​​ട്ട​​ന്‍ ന​​മ്പൂ​​തി​​രി കൊ​​ടി​​വി​​ള​​ക്കി​​ലേ​​ക്ക് ദീ​​പം പ​​ക​​രും.
തു​​ട​​ര്‍​ന്ന് ന​​ട​​പ​​ന്ത​​ലി​​ല്‍ പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ പ​​ണ്ടാ​​ര പൊ​​ങ്കാ​​ല അ​​ടു​​പ്പി​​ലേ​​ക്ക് ട്ര​​സ്റ്റ് പ്ര​​സി​​ഡ​​ന്‍റും മു​​ഖ്യ കാ​​ര്യ​​ദ​​ര്‍​ശി​​യാ​​യ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ ന​​മ്പൂ​​തി​​രി അ​​ഗ്​​നി പ്രോ​​ജോ​​ലി​​പ്പി​​ച്ച് പൊ​​ങ്കാ​​ല​​യ്ക്ക് തു​​ട​​ക്കം കു​​റി​​ക്കും.
ക്ഷേ​​ത കാ​​ര്യ​​ദ​​ര്‍​ശി മ​​ണി​​ക്കു​​ട്ട​​ന്‍ ന​​മ്പൂ​​തി​​രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ന​​ട​​ക്കു​​ന്ന സം​​ഗ​​മ​​ത്തി​​ല്‍ കേ​​ന്ദ്ര​​മ​​ന്ത്രി ജോ​​ര്‍​ജ് കു​​ര്യ​​ന്‍ പൊ​​ങ്കാ​​ല​​യു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കും. ത​​മി​​ഴ്നാ​​ട് മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഒ. ​​പ​​നീ​​ര്‍ ശെ​​ല്‍​വം ഭ​​ദ്ര​​ദീ​​പ പ്ര​​കാ​​ശ​​നം ന​​ട​​ത്തും. ക്ഷേ​​ത്ര മേ​​ല്‍​ശാ​​ന്തി അ​​ശോ​​ക​​ന്‍ ന​​മ്പൂ​​തി​​രി​​യു​​ടെ കാ​​ര്‍​മി​​ക​​ത്വ​​ത്തി​​ല്‍ ട്ര​​സ്റ്റി​​മാ​​രാ​​യ ര​​ഞ്ജി​​ത്ത് ബി. ​​ന​​മ്പൂ​​തി​​രി, ദു​​ര്‍​ഗാ​​ദ​​ത്ത​​ന്‍ ന​​മ്പൂ​​തി​​രി എ​​ന്നി​​വ​​രു​​ടെ പൊ​​ങ്കാ​​ല സ​​മ​​ര്‍​പ്പ​​ണ ച​​ട​​ങ്ങു​​ക​​ള്‍ ന​​ട​​ക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us