Advertisment

പാലോളി കുഞ്ഞിമുഹമ്മദിന്റെ വീട് മുഖ്യമന്ത്രിയും കടന്നപ്പള്ളിയും സന്ദര്ശിച്ചു

author-image
ഇ.എം റഷീദ്
Updated On
New Update
PALOLI KUNJUMUHAMMAD.jpg

ആലപ്പുഴ:  മുതിർന്ന പത്രപ്രവർത്തകനും ഫോറം സംസ്ഥാന കമ്മിറ്റി അംഗവുമായ പാലോളി കുഞ്ഞിമുഹമ്മദിന്റെ വസതി മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റ്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും സന്ദർശിച്ചു.

Advertisment

അപകടത്തിൽ പരിക്കേറ്റതിനെതുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ഖദീജ മക്കൾ: പരേതയായ സാജിത, ഖൈറുന്നിസ മരുമക്കൾ: ഹനീഫ, ഇബ്രാഹിം  മലപ്പുറം കോഡൂർ ചെമ്മങ്കടവിൽ റിട്ട. ആർമി ഹവിൽദാർ അബൂബക്കറിൻറെയും ഉമ്മാച്ചുവിൻറെയും മകനായി 1948 -ൽ ജനിച്ച കുഞ്ഞിമുഹമ്മദ് ദേശാഭിമാനി ബ്യൂറോ ചീഫായാണ് സർവ്വീസിൽ നിന്നും വിരമിച്ചത്. 

ആറു തവണ മലപ്പുറം പ്രസ്ക്ലബ്ബ് പ്രസിഡൻറും ഏഴു തവണ സെക്രട്ടറിയുമായിരുന്ന അദ്ദേഹം എസ് ജെ എഫ് കെ മലപ്പുറം ജില്ലാ പ്രസിഡൻറ്, സംസ്ഥാന കമ്മിറ്റിയംഗം, മലപ്പുറം മുനിസിപ്പൽ കൗൺസിൽ പ്രതിപക്ഷ നേതാവ്, സ്പെഷ്യൽ കൗൺസിലർ, വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ, സി പി എം മലപ്പുറം ഏരിയ മുൻ സെക്രട്ടറി, തിരൂർ തുഞ്ചൻ സ്മാരക മാനേജിംഗ് കമ്മിറ്റിയംഗം തുടങ്ങിയ പദവികളും വഹിച്ചു. 

മുഖ്യമന്ത്രിക്കും മന്ത്രിക്കുമൊപ്പം സി പി ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറി ഇ എം മോഹൻദാസ്, വി വി സന്തോഷ് ലാൽ, മുസ്തഫ കടമ്പോട്ട്, വി പി അനിൽ എന്നിവരും ഉണ്ടായിരുന്നു.

Advertisment