സർക്കാർ സംഘടിപ്പിക്കുന്ന വിജ്ഞാന യാത്ര - ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് ലോഗോ പ്രകാശനം ചെയ്തു

New Update
chief ministers mega quiz logo-3

ആലപ്പുഴ: കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ ആസ്പദമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വിജ്ഞാന യാത്ര - ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസിന്റെ ലോഗോ പുറത്തിറക്കി. 

Advertisment

സ്‌കൂൾതല മത്സരങ്ങളുടെ ലോഗോ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും കോളേജ്തല മത്സരങ്ങളുടെ ലോഗോ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും പ്രകാശനം ചെയ്തു. 

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് ഡയറക്ടർ ടി വി സുഭാഷ് ലോഗോ ഏറ്റുവാങ്ങി. ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരങ്ങൾ ജനുവരി 12 മുതൽ തുടങ്ങും. 

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാല, കോളേജ് വിദ്യാർത്ഥികൾക്കും പ്രത്യേകം വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തുന്നത്.

chief ministers mega quiz logo

സ്‌കൂൾതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് രണ്ട് ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. 

കോളേജ് വിഭാഗത്തിൽ ഒന്നാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും നൽകും. 

chief ministers mega quiz logo-2

വിജയികൾക്ക് മെമന്റോയും പ്രശസ്തിപത്രവും ലഭിക്കും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് മൽസരം സംഘടിപ്പിക്കുന്നത്. 

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസിൽ അഞ്ച് ലക്ഷം പേർ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള സമൂഹത്തെ മുഴുവൻ കോർത്തിണക്കുന്ന അറിവിന്റെ മഹോത്സവമായി വിജ്ഞാന യാത്ര - ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മാറും. കൂടുതൽ വിവരങ്ങൾക്ക് : https://cmmegaquiz.kerala.gov.in/

Advertisment