നെഹ്രു സ്മരണയുമായി വർണ്ണാഭമായ ശിശുദിനറാലി നടത്തി

ജില്ലാ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് സജീവ് ചെറിയാൻ സല്യൂട്ട് സ്വീകരിച്ചു

author-image
കെ. നാസര്‍
New Update
01

ആലപ്പുഴ: ജില്ലാ ശി ശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ വർണ്ണാഭമായ ശിശുദിനറാലി നടത്തി. ജില്ലാ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് സജീവ് ചെറിയാൻ സല്യൂട്ട് സ്വീകരിച്ചു 

Advertisment

ജില്ലാ കളക്ടർ അലക്സ് വർഗീസ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് തുറന്ന ജീപ്പിൽ കുട്ടികളുടെ പ്രധാനമന്ത്രി ഗൗരി നന്ദ, പ്രസിഡൻ്റ് എസ്. ഗൗരിലക്ഷ്മി , നിയ ട്രീസ ജോബിൻ, എം. തീത്ഥ എന്നിവർ അഭിവാദ്യം സ്വീകരിച്ചു. 

ജില്ലാ കോടതി പാലം പുനർനിർമ്മിക്കുന്നതിനാൽ ഗവണ്മെൻ്റ് ഗേൾസ് എച്ച്.എസ്.എസിൽ നിന്നാണ് ജാഥ ആരംഭിച്ചത് . 

02

ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറ് ബീച്ച് റോഡിൽ കൂടി നീങ്ങിയ വർണ്ണ ശോഭയാത്ര ലജനത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്ക്കൂളിൽ എത്തിയപ്പോൾ ചേർന്ന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ഗൗരി നന്ദ ഉദ്ഘാടനം ചെയ്തു. 

03

പ്രസിഡൻ്റ് എസ്. ഗൗരി ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. എം.തീത്ഥ മുഖ്യ പ്രസംഗം നടത്തി.

നിയ ട്രീസ ജോബിൻ, അയിഷ അൻസാരി, എന്നിവർ പ്രസംഗിച്ചു.സമ്മാനദാനം ലജനത്ത് മുഹമ്മദീയ എച്ച്.എസ്.എസ്. മാനേജർ എ.എം. നസീർ നിർവ്വഹിച്ചു. സംസ്ഥാന ബാല അവകാശ കമ്മീഷൻ അംഗം അഡ്വ ജലജ ചന്ദ്രൻ ശിശുദിന സന്ദേശം നൽകി

01

നെഹ്രുവിൻ്റെ 137 -ാംജന്മദിന കേക്ക് കുട്ടി നേതാക്കൽ ചേർന്ന്മുറിച്ചു.

സംസ്ഥാന വനിത ശിശു വികസന വകുപ്പിൻ്റെ ഉജ്ജ്വല ബാല്യം പുരസ്കാരം ലഭിച്ച പത്മശ്രീ ശിവകുമാർ ഇറ്റലിയിൽ നടന്ന അയൺ മാൺ കിഡ്സ് ആയി തിരെഞ്ഞെടുത്ത ആരൂഷ് റാവു ജഫി അലോഷ്യസ്എന്നിവരെ ബാലഅവകാശ കമ്മീഷൻ അംഗം അഡ്വ.ജലജ ചന്ദ്രൻ ആദരിച്ചു. 

റാലിക്ക് ക്ക് ശിശുക്ഷേമസമിതി ഭാരവാഹികളായ കെ.ഡി.ഉദയപ്പൻ, കെ. നാസർ,സി. ശ്രീലേഖ , നസീർ പുന്നക്കൽ ,ടി.എ. നവാസ്,  എം. നാജ'എന്നിവർ നേതൃത്വം നൽകി.

 ജില്ലാ ശിശുക്ഷേമ സമിതി നടത്തിയ കലാ സാഹിത്യ മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചതിന് ടൈനി ടോഡ്സ് ഒന്നാം സ്ഥാനവും,  ചിന്മയാ മിഷൻ രണ്ടാം സ്ഥാനവും, സെൻ്റ് ജോസഫ് ജി.എച്ച്.എസ് മൂന്നാം സ്ഥാനവും പങ്കിട്ടു.  
തിരഞ്ഞെടുപ്പ്  പെരുമാറ്റം ചട്ടം വന്നതിനെ തുടർന്ന് ജനപ്രതിനിധികൾ വിട്ട് നിന്നു.

Advertisment