സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആലപ്പുഴ ജില്ലാതല ക്ലിൻ്റ് സ്മാരക ബാല ചിത്രരചനാ മത്സരം ജനുവരി 10 ന്

author-image
കെ. നാസര്‍
New Update
childrens painting competetion

ആലപ്പുഴ: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്ലിൻ്റ് സ്മാരക ബാലചിത്രരചന ജില്ലാതല മത്സരം ജനുവരി 10ന് രാവിലെ 9.30 ന് ആലപ്പുഴ ഗവ. ജി. എച്ച്.എസ്.എസ്. ൽ വെച്ച് നടത്തും. 

Advertisment

രണ്ട് മണിക്കൂറാണ് സമയം. രാവിലെ 9 ന് രജിസ്ട്രഷൻ ആരംഭിക്കും.ജനറൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി പ്രത്യേക ഗ്രൂപ്പ് തിരിച്ചുള്ള മത്സരമായിരിക്കും. 

പ്രത്യേക പരിമിതർത്തും ഓരോ ഗ്രൂപ്പിലും ഒന്നിലധികം ഭിന്നശേഷി വിദ്യാത്ഥികൾ ഉണ്ടെങ്കിൽ മാനസി വെല്ലുവിളി നേരിടുന്ന വിദ്യാത്ഥികൾ, കാഴ്ചപരിമിതർ, സംസാരശേഷിയും, കേൾവി കുറവും നേരിടുന്നവർക്ക് നാല് ഉപഗ്രൂപ്പുകളായി തിരിച്ച് മത്സരം സംഘടിപ്പിക്കും. ഒരു വിദ്യാലയത്തിൽ നിന്നും എത്ര വിദ്യാത്ഥികൾക്ക് വേണമെങ്കിലും മത്സരത്തിൽ പങ്കെടുക്കാം. 

ചിത്രങ്ങൾ വരക്കുന്നതിനുള്ള പേപ്പർ സംഘാടകർ നൽകും, വരക്കാനുള്ള സാമഗ്രികൾ മത്സരാത്ഥികൾ കൊണ്ടുവരണം. ജലച്ചായം /എണ്ണച്ചായം, പെൻസിൽ എന്നിവ ഉപയോഗിക്കാം. 

ജില്ലകളിലെ ഒരോ വിഭാഗത്തിലെ ആദ്യ മൂന്ന് സ്ഥാനനേടുന്നവർക്ക് ജനുവരി 26 ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ  പങ്കെടുക്കാം. 

മത്സരാത്ഥികൾക്കെല്ലാം സർട്ടിഫിക്കറ്റുകൾ നൽകും. ഒന്നും, രണ്ടും, മൂന്നും സമ്മാന അർഹരുക്കുള്ള പുരസ്കാരങ്ങളും സർട്ടിഫിക്കറ്റും, ജില്ലാതലസംഘാടക സമിതി നൽകും. 

മത്സരാത്ഥികൾ സ്കൂൾ ഐഡിയും, പ്രത്യേക ശേഷി വിഭാഗത്തിലുള്ളവർ മെഡിക്കൽ റിപ്പോർട്ടും ഹാജരാക്കണം. വിവരങ്ങൾക്ക്: 88910 10637.

Advertisment