ക്ലിൻ്റ് സ്മാരക ആലപ്പുഴ ജില്ലാ ബാലചിത്ര മത്സരം ശനിയാഴ്ച മുഹമ്മദൻ ലോവർ പ്രൈമറി സ്ക്കൂളിൽ നടക്കും

author-image
കെ. നാസര്‍
New Update
drawing competetion

ആലപ്പുഴ: ശിശുക്ഷേമ സമിതിയുടെ 75 -ാം വാർഷികത്തിൻ്റെ ഭാഗമായി നിറങ്ങളുടെ രാജകുമാരൻ ക്ലിൻ്റിൻ്റെ സ്മരണാത്ഥം സംഘടിപ്പിക്കുന്ന ജില്ലാതല ബാല ചിത്രരചനാ മത്സരം ശനിയാഴ്ച (10-01- 2026) രാവിലെ 10 ന് ആലപ്പുഴ - കളക്ട്രേറ്റിന് സമീപം മുഹമ്മദൻ ലോവർ പ്രൈമറി സ്ക്കൂളിൽ വെച്ച് നടക്കുമെന്ന് ജില്ലാശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി.ഉദയപ്പൻ അറിയിച്ചു. 

Advertisment

ജില്ലാ മത്സരത്തിലെ ജനറൽ ഗ്രൂപ്പിൽ നിന്നും ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ജനുവരി 24 ന് എറണാകുളം മറൈൻ ഡ്രൈവിനോട് ചേർന്നുള്ള ചിൽഡ്രൻസ് പാർക്കിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാം. 

ജനറൽ ഗ്രൂപ്പിൽ എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലും, പ്രത്യേക ശേഷി (ഡ്രിഫൻ്റെിലി ഏബിൽഡ്) വിഭാഗത്തിലുള്ളവരെ കാഴ്ചശക്തി കുറവുള്ളവർ, സംസാരവും കേൾവി കുറവ് നേരിടുന്നവർ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് മത്സരം. 

പ്രത്യേക ശേഷി വിഭാഗക്കാർക്ക് ജില്ലാതലത്തിലായിരിക്കും മത്സരം. രണ്ട് മണിക്കൂർ ആയിരിക്കും മത്സര സമയം. മത്സരത്തിന് ജലച്ചായം, എണ്ണച്ചായം, പെൻസിൽ ഡ്രോയിംഗ്, ഏത് കളറും ഉപയോഗിക്കാം. 

വരക്കാനുള്ള പേപ്പർ സംഘാടക സമിതി നൽകും. സ്ക്കൂൾ ഐ.ഡിയുമായി മത്സരാത്ഥികൾ 9 ന് ഹാജരാകണം. വിവരങ്ങൾക്ക് - 8891010637.

Advertisment